പാകിസ്താന്റെ രണ്ട് യുദ്ധവിമാനങ്ങള്‍ക്കിടയില്‍ പെട്ടിട്ടും പാകിസ്താനെ വിറപ്പിച്ച അഭിനന്ദന്‍

ന്യൂഡല്‍ഹി: ലോകത്തെ മികച്ച യുദ്ധവിമാനങ്ങളിലൊന്നാണ് അമേരിക്കന്‍ നിര്‍മ്മിതമായ എഫ് 16. ആയുധ വിപണിയില്‍ അമേരിക്കയുടെ യശസുയര്‍ത്തിയ ഈ വിമാനമിപ്പോള്‍ അമേരിക്കന്‍ ആയുധ വിപണിയുടെ അന്തകന്‍കൂടിയാവുകയാണ്. എഫ് 16 ന് മുന്നില്‍ പതറിപോകുന്ന മിഗ് 21എന്ന യുദ്ധവിമാനത്തിലിരുന്നാണ് പാകിസ്താനില്‍ നിന്ന് പാഞ്ഞുവന്ന യുദ്ധവിമാനങ്ങളെ അഭിനന്ദന്‍ പിന്തുടര്‍ന്ന് തകര്‍ത്തത്.

ചരിത്രത്തിലാദ്യമായാണ് യുഎസ് നിര്‍മിത എഫ് 16 യുദ്ധവിമാനത്തെ അതിനേക്കാള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ള റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനം വെടിവെച്ചിടുന്നത്. യുദ്ധവിമാനങ്ങളുടെ നാലാം തലമുറയില്‍പ്പെടുന്ന എഫ് 16 വിമാനത്തെ മിഗ് വിമാനം തകര്‍ത്ത് പ്രതിരോധ രംഗത്താകെ അത്ഭുതമായിരിക്കുകയാണ്. ഫെബ്രുവരി 27 ന് രാവിലെയായിരുന്നു അതിര്‍ത്തി കടന്നെത്തിയ പാക് വിമാനങ്ങളെ അഭിനന്ദന്‍ അടങ്ങുന്ന ഇന്ത്യന്‍ വ്യോമാസേന തുരത്തിയോടിച്ചത്. ബുധനാഴ്ച്ച രാവിലെ 9.15 ഓടെയാണ് പാകിസ്താന്റെ മൂന്ന് എഫ് 16 യുദ്ധവിമാനങ്ങള്‍ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിക്കുന്നത്. പാക് വിമാനങ്ങളെ പ്രതിരോധിക്കാനായി ഉടന്‍ തന്നെ 2 മിഗ് 21 ബൈസന്‍ വിമാനങ്ങള്‍ ശ്രീനഗര്‍ വ്യോമാത്താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകാശയുദ്ധം ലക്ഷ്യമിട്ട് തന്നെയായിരുന്നു മിഗ് 21 വിമാനങ്ങള്‍ കുതിച്ചത്. മിഗിന് പിന്നാലെ 2 മിറാഷ് 2000 വിമാനങ്ങളും തെക്കന്‍ മേഖലയില്‍ വ്യോമനിരീക്ഷണം നടത്തുകയായിരുന്ന 4 സുഖോയ് 30 എംകെഐ വിമാനങ്ങളും പടിഞ്ഞാറന്‍ അതിര്‍ത്തിയേല്ക്ക് കുതിച്ചെത്തി. മുന്നില്‍ കുതിച്ച മിഗ് 21 വിമാനങ്ങളില്‍ ഒന്ന് പറത്തിയിരുന്നത് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനായിരുന്നു. പാക് വിമാനങ്ങല്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ആകാശ യുദ്ധത്തിലേര്‍പ്പെട്ടു. പാക് വിമാനങ്ങളെ തകര്‍ത്ത അഭിനന്ദിന്റെ വമാനത്തിനുനേരെയും മിസൈലാക്രമണമുണ്ടായി.

തന്റെ വിമാനം തകരുന്നതിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് തന്നെ ഹ്രസ്വദൂര എയര്‍ ടു എയര്‍ മിസൈലായ ആര്‍ 73 ഉപയോഗിച്ച് അഭിനന്ദന്‍ എഫ് 16 പോര്‍ വിമാനം വീഴ്ത്തുകയായിരുന്നു. പ്രതിരോധ രംത്ത് അത്ഭുതമായത് ഈ അറ്റാക്കായിരുന്നു.

മിഗ് വിമാനം ഉപയോഗിച്ച് എഫ് 16 വീഴത്തിയത് ഫൈറ്റര്‍ പൈലറ്റ് എന്ന നിലയ്ക്ക് അഭിനന്ദന്റെ അസാമാന്യ മികവിനുള്ള തെളിവാണെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങളും വ്യക്തമാക്കുന്നു. അഭിനന്ദന്‍ തിരികെ. ഒരു ഘട്ടത്തില്‍ 2 പാക് എഫ് 16 യുദ്ധവിമാനങ്ങള്‍ക്കിടയില്‍ കുടങ്ങിപ്പോയെങ്കിലും മനസ്സാന്നിധ്യവും പോരാട്ടവീര്യവും കൈവിടാതെ നടത്തിയ പ്രത്യാക്രമാണ് ഇന്ന് ചരിത്രമായിരിക്കുന്നത്.

Top