ലഷ്കർ ഇ തോയ്ബ കമാന്‍ഡർ അബു ഇസ്മയിലിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ അമർനാഥ് തീർഥാടകരെ വധിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് അബു ഇസ്മയിൽ. എട്ട് തീർഥാടകരാണ് ജൂലൈയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. പാകിസ്താൻ പൗരനായ അബു ഇസ്മയിലിനെ കഴിഞ്ഞ മാസമാണ് ലക്ഷ്കർ കാശ്മിരീലെ കമാൻഡറാക്കി നിയമിച്ചത്. അബു ദുജാനയ്ക്ക് പകരക്കാരനായിട്ടാണ് ഇത്. കാശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ദുവാനയെ വധിക്കുകയായിരുന്നു. ഏഴ് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിലാണ് ദുവാനയെ സൈന്യം വധിച്ചത്. ലഷ്കർ ഭീകരരെ സുരക്ഷാ സേന കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ജൂലൈയിൽ അമർനാഥ് തീർഥാടകർക്ക് നേരെ ലഷ്കർ ആക്രമണം നടത്തിയത്. ആറ് സ്ത്രീകളടക്കം എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. 19 പേർക്ക് പരിക്കേറ്റു. ഇതിന്റെ സൂത്രധാരനായിരുന്നു പാക് പൗരനായ അബു ഇസ്മയിൽ. അബു ഇസ്മയിലിനെയാണ് ഇപ്പോള് സൈന്യം കൊലപ്പെടുത്തിയിരിക്കുന്നത്.
അമര്‍നാഥ് യാത്രികരെ കൂട്ടക്കൊല ചെയ്ത ലഷ്കര്‍ ഭീകരൻ അബു ഇസ്മായിലിനെ പോലീസ് വെടിവെച്ചുകൊന്നു
Tags: abhu terrorist