അബുദാബി :യുഎഇ രാജകുമാരന്‍ തന്റെ രാജ്യത്തെ പൗരനായ ഒരു പാവപ്പെട്ട വൃദ്ധനോട് കാണിച്ച സ്‌നേഹ പൂര്‍ണ്ണമായ പരിചരണം കണ്ടാല്‍ ഏവരുടെയും കണ്ണ് നിറയും. തങ്ങളുടെ പ്രജകളോട് രാജകുടുംബത്തിനുള്ള കരുതലും സംരക്ഷണവും എത്രമാത്രം വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ കൂടിക്കാഴ്ച്ച. അബുദാബി രാജകുമാരനും യുഎഇ സായുധ വിഭാഗത്തിന്റെ ഉപ സുപ്രീം കമാന്ററുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനാണ് തന്നെ സന്ദര്‍ശിക്കാനെത്തിയ ഒരു വൃദ്ധനോട് കാണിച്ച സ്‌നേഹ പൂര്‍ണ്ണമായ ഇടപെടല്‍ കൊണ്ട് ലോകത്തിന്റെ പ്രശംസ പിടിച്ച് പറ്റിയത്. സന്ദര്‍ശന വേളയില്‍ തന്റെ സ്‌നേഹം പ്രകടിപ്പിക്കാനായി അങ്ങയുടെ നെറ്റിത്തടത്തില്‍ ചുംബിച്ച് കൊള്ളട്ടെ എന്ന് വൃദ്ധന്‍ രാജകുമാരനോട് ആവശ്യപ്പെടുകയായിരുന്നു. ‘ഈ രാജ്യത്തെ ഓരോ പൗരനും അങ്ങയുടെ നെറ്റിത്തടത്തില്‍ ചുംബിക്കുവാന്‍ പറ്റണം, അതു കൊണ്ട് എന്നെയും അതിന് അനുവദിക്കണമെന്നായിരുന്നു’ ആ സാധു വൃദ്ധന്റെ അപേക്ഷ. വൃദ്ധന്റെ അപേക്ഷ കേട്ട മാത്രയില്‍ വികാരഭരിതനായ മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് ചുംബനം നല്‍കുകയായിരുന്നു. ഈ നിമിഷങ്ങള്‍ക്ക് സാക്ഷിയായ ചുറ്റും കൂടി നില്‍ക്കുന്നവരുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറയുന്നതും വീഡിയോയില്‍ കാണാം. വികാരഭരിതമായ ഈ വീഡിയോ ഇതുവരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.
യുഎഇ രാജകുമാരന്‍ തന്റെ രാജ്യത്തെ ഒരു പാവപ്പെട്ട വൃദ്ധന് നല്‍കിയ സ്‌നേഹ ചുംബനം കണ്ട് ഏവരുടെയും കണ്ണ് നിറഞ്ഞു
Tags: abhudabi prince