കൊച്ചി: ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും സിസ്റ്റര്‍ അഭയ വീണ്ടും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അഭയയുടെ കൊലപാതകികളെ സമൂഹം തിരിച്ചറിഞ്ഞിട്ടും. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആര്‍ക്കുമായിട്ടില്ല. കേസിന്റെ ഒരോ നാള്‍ വഴികളിലും കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും വന്‍വിവാദള്‍ക്കിടയാക്കിയിരുന്നു.
ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി കേസ് കൈകാര്യം ചെയ്തിരുന് ജഡ്ജിയും രംഗത്തെത്തിയിരിക്കുന്നു.
കേസ് വിചാരണ നടത്തിയ മുന്‍ ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബേപ്പൂര്‍ രഘുനാഥാണ് ഹൈക്കോടതി ജ്ഡജി കേസില്‍ ഇടപ്പെട്ടതായി വെളിപ്പെടുത്തുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് ഈ ജഡ്ജിയാണെന്നും അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല, തന്റെ അറിവും സമ്മതവും കൂടാെത പ്രത്യേക ദൂതന്‍ വഴി കേസ് ഫയല്‍ ഹൈകോടതി രജിസ്ട്രാര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. എറണാകുളം മപ്രമാദമായ അഭയ കേസ് സംബന്ധിച്ച് ഈ ആരോപണം ഉന്നയിച്ചത്.
2006ല്‍ അഭയ കേസ് തള്ളണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കേസ് ഫയല്‍ പരിശോധിച്ചപ്പോള്‍, തെളിവ് ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായ സ്ഥല പരിശോധന നടന്നിട്ടില്‌ളെന്ന് വ്യക്തമായി.
ഇതോടെ, സി.ആര്‍.പി.സി 310ാം വകുപ്പ് അനുസരിച്ച് അഭയ കിടന്ന മുറിയും പരിസരവും പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. നിര്‍ദേശം നല്‍കിയതിന്റെ പിറ്റേദിവസം രാവിലെതന്നെ കീഴ്‌കോടതികളുടെ ചുമതലയുള്ള ഹൈകോടതി രജിസ്ട്രാര്‍ എ.വി. രാമകൃഷ്ണപിള്ള തനിക്ക് ഫോണ്‍ ചെയ്തു. ഉത്തരവനുസരിച്ച് സ്ഥല പരിശോധന നടന്നോ എന്നായിരുന്നു ആദ്യ ചോദ്യം. ഇന്നലെ ഉത്തരവിട്ടതല്‌ളേയുള്ളൂ, നടന്നിട്ടില്ല എന്ന് മറുപടിയും നല്‍കി. അതോടെ, പ്രസ്തുത ഉത്തരവ് പിന്‍വലിക്കാനായി നിര്‍ദേശം.
ഹൈകോടതിയിലെ അന്നത്തെ ഒരു ജഡ്ജിയുടെ താല്‍പര്യപ്രകാരമാണ് താന്‍ ഇത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പിന്‍വലിക്കണമെങ്കില്‍ ഇക്കാര്യം എഴുതി നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടു. അത് നിര്‍ബന്ധമാണോ എന്ന് രജിസ്ട്രാര്‍ ചോദിച്ചു. നിര്‍ബന്ധമാണെന്ന് മറുപടിയും നല്‍കി. അന്ന് ഉച്ചഭക്ഷണം കഴിഞ്ഞ് വീണ്ടും സിറ്റിങ്ങിന് എത്തിയപ്പോഴാണ്, ഹൈകോടതിയില്‍നിന്ന് പ്രത്യേക ദൂതനത്തെി അഭയകേസിന്റെ ഫയലുകള്‍ വാങ്ങിക്കൊണ്ട് പോയെന്ന് ശിരസ്തദാര്‍ തന്നെ അറിയിച്ചത്.
കേസ് വിചാരണ നടത്തിക്കൊണ്ടിരുന്ന തന്നെ അറിയിക്കാതെയായിരുന്നു ഫയല്‍ കൊണ്ടുപോയത്. മാത്രമല്ല, മൂന്നുദിവസത്തിനകം തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സ്ഥാനത്തുനിന്നുതന്നെ സ്ഥലം മാറ്റുകയും ചെയ്തു. മാത്രമല്ല, മൂന്നുമാസംകൊണ്ടാണ് സി.ബി.ഐ ഹരജി പരിഗണിച്ച് കേസ് തള്ളാന്‍ ഹൈകോടതി ഉത്തരവായത്.