ഡല്‍ഹി: ഇന്ത്യയുടെ വീരപുത്രനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ വാഗയിലേയ്ക്ക് തിരിച്ചു. മകന്‍ മകന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ തിരിച്ചെത്തുന്ന നിമിഷത്തിനായി മാതാപിതാക്കള്‍ക്കൊപ്പം കാത്തിരിക്കുന്നത് ഇന്ത്യയിലെ 130 കോടി ജനങ്ങളും അവരുടെ പ്രാര്‍ത്ഥനകളുമാണ്. 48 മണിക്കൂറിലേറെയായി പാക്കിസ്ഥാന്റെ പിടിയില്‍ അകപ്പെട്ട ഇന്ത്യയുടെ അഭിമാനമായ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ നാളെ ഇന്ത്യയിലേക്ക് മടക്കി അയക്കുമെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെ. രാജ്യത്തിന് അഭിമാനമായ മകനെ സ്വീകരിക്കാന്‍ അഭിനന്ദന്റെ മാതാപിതാക്കള്‍ വാഗയിലേക്ക് പോകും.
മാതാപിതാക്കളെ ആശ്വാസിപ്പിക്കാനായി അഭിനന്ദിന്റെ വീട്ടിലെത്തിയ മുന്‍ യൂണിയന്‍ മന്ത്രി ടിആര്‍ ബാലുവിനോട് പിതാവ് സിംഹകുട്ടി വര്‍ധമാനും മാതാവ് ശോഭയും ഒരേ സ്വരത്തില്‍ പറഞ്ഞത് നിങ്ങള്‍ പേടിക്കാതിരിക്കു അവന്‍ തിരിച്ചെത്തുമെന്ന് ഞങ്ങള്‍ ഉറപ്പുണ്ടെന്നായിരുന്നു.അതേസമയം മാതാപിതാക്കളെ സന്ദര്‍ശിച്ച ഡിഎംകെ ട്രഷറര്‍ പ്രേമലത പറഞ്ഞത് അവര്‍ മകന്റെ കാര്യത്തില്‍ വിഷമത്തിലായിരുന്നെങ്കിലും രാജ്യവും ജനങ്ങളും വ്യത്യാസങ്ങള്‍ മറന്ന് അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് സന്തോഷം നല്‍കുന്നുവെന്നും അവര്‍ പറഞ്ഞു. അഭിനന്ദന്റെ അമ്മ റോട്ടറി ക്ലബിന്റെ മെമ്പറും സാമൂഹ്യ പ്രവര്‍ത്തകയുമാണ്. അഭിനന്ദന്റെ ഭാര്യയും രണ്ടുമക്കളും ശ്രീനഗറിലാണ് താമസിക്കുന്നത്.
അഭിനന്ദനെ നാളെ വിട്ടയയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരത്തെ അറിയിച്ചിരുന്നു. ഉപാധികളില്ലാതെ അഭിനന്ദനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് പാക്ക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം.വാഗാ അതിര്‍ത്തി വഴിയായിരിക്കും അഭിനന്ദനെ ഇന്ത്യക്ക് കൈമാറുന്നതെന്നാണ് സൂചന.സമാധാനശ്രമത്തിന്റെ ഭാഗമായി സൗഹാര്‍ദ്ദ അന്തരീക്ഷത്തിനുവേണ്ടിയാണ് പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞത്.