ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 10 വയസുകാരിക്ക് അബോര്‍ഷന്‍ അനുവദിച്ച് കോടതി; മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി അമ്മ

ചത്തീസ്ഗഡ്: ഹരിയാനയില്‍ പീഡനത്തിരയായ പത്തുവയസ്സുകാരിയ്ക്ക് കോടതി അബോര്‍ഷന് അനുമതി നല്‍കി. പെണ്‍കുട്ടിയുടെ അപേക്ഷപ്രകാരമാണ് കോടതി അനുമതി നല്‍കിയത്. കുട്ടിയുടെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛനെതിരെ പോലീസ് കേസെടുത്തു.

പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട പ്രകാരം റോഹ്ത്താക്കിലെ പണ്ഡിറ്റ് ഭാഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എട്ടംഗ വിദഗ്ദ്ധ സംഘമാണ് ഗര്‍ഭച്ഛിദ്രത്തിന് അനുവാദം നല്‍കിയിരിക്കുന്നത്.
അതേസമയം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ രംഗത്തെത്തി. ഗര്‍ഭച്ഛിദ്രത്തിനായി കുട്ടി കഴിയുന്ന ആശുപത്രിയില്‍ നിന്നുമാണ് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തോടോപ്പം അറസ്റ്റിലായ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടുനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ ജയിലില്‍ അടച്ചാല്‍ മറ്റ് മക്കളെ ആര് നോക്കുമെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ മകളുടെ വയര്‍ വീര്‍ക്കുന്ന കണ്ട അയല്‍ക്കാരാണ് അവളെ ആശുപത്രിയിലെത്തിക്കണമെന്ന് എന്നോട് പറഞ്ഞത്. അടുത്തുള്ള ക്ലിനിക്കിലെത്തിച്ചപ്പോഴാണ് അവള്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ പരാതി നല്‍കി. ഗര്‍ഭച്ഛിദ്രത്തിനായി കുട്ടിയെയും കൊണ്ടിറങ്ങിയപ്പോഴാണ് പൊലീസ് എത്തി ചോദ്യം ചെയ്യുന്നത്. അവള്‍ എന്റെ ഭര്‍ത്താവിന്റെ പേര് പറയുമെന്ന് കരുതിയിരുന്നില്ല. ഭര്‍ത്താവ് ഇത് ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിന് മുകളില്‍ നിന്നും ഇവള്‍ക്ക് തലയ്ക്ക് പരിക്ക് പറ്റിയിരുന്നു. അന്ന് മുതല്‍ ഇവള്‍ സംസാരിക്കുമ്പോഴും പഠിക്കുമ്പോളും ചെറിയ മന്ദതയുണ്ട്. എന്റെ ഭര്‍ത്താവ് ജയിലില്‍ പോയാല്‍ എന്റെ മറ്റ് മക്കളുടെ കാര്യം ആര് നോക്കും എന്നും
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നു.

നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ആദ്യ ഭര്‍ത്താവിന്റെ മരണ ശേഷം ഭര്‍ത്താവിന്റെ അനിയന്‍ ഇവരെ വിവാഹം കഴിക്കുകയായിരുന്നു. മൂത്ത പെണ്‍കുട്ടിക്ക് 15 വയസ്സുണ്ട്. രണ്ടാമത്തെ കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. മൂന്നാമത്തെ പെണ്‍കുട്ടിക്ക് ആറും ഇളയ ആണ്‍കുട്ടിക്ക് നാലും വയസ്സുണ്ട്. ഹരിയാനയിലെ തിലക് പൂര്‍ ജില്ലയില്‍ നിന്നും റോഹ്താക്കിലെത്തിയ ദമ്പതികള്‍ കൂലിപണിയെടുത്താണ് ജീവിക്കുന്നത്. 15,000 രൂപയാണ് മാസവരുമാനം.

എന്നാല്‍ പ്രസവവും ഗര്‍ഭച്ഛിദ്രവും പെണ്‍കുട്ടിക്ക് ഒരുപോലെ അപകടമാണെന്ന് പെണ്‍കുട്ടിയെ പരിശോധിക്കുന്ന ഡോ. അശോക് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 18 മുതല്‍ 22 മാസം വരെ ഭ്രൂണത്തിന് വളര്‍ച്ചയുണ്ടാവാനാണ് സാധ്യത എന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. 20 മാസത്തിന് ശേഷമുള്ള ഗര്‍ഭച്ഛിദ്രത്തിന് ഇന്ത്യയില്‍ അനുമതിയില്ല. 20 മുതല്‍ 24 മാസം വരെയുള്ള സമയത്തെ ഗര്‍ഭച്ഛിദ്രത്തിന് കോടതിയുടെ പ്രത്യേക അനുമതിയും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും വേണം.

പ്രസവ സമയത്തും ഗര്‍ഭച്ഛിദ്രത്തിന്റെ സമയത്തും അനിനിയന്ത്രിതമായ രക്ത പ്രവാഹത്തിന് സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനമെടുത്ത ശേഷം പൊലീസിനെ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പെണ്‍കുട്ടിയുടെ അമ്മ തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ഭര്‍ത്താവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് റോഹ്താക് വനിതാ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗരിമാ ദേവി മാധ്യമങ്ങളെ അറിയിച്ചു. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്ത് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

Top