കോട്ടയം :കോരുത്തോട്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അബ്രാഹം സ്കറിയ വെട്ടുകല്ലേല്‍ (79) നിര്യാതനായി .കോരുത്തോടിന്റെ പിന്നോക്കാക്വസ്ഥ പരിഹരിക്കാന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച മുന്‍ പഞ്ചായത്ത് മെമ്പര്‍ ആയിരുന്നു നാട്ടുകാരുടെ അവിരാച്ചന്‍ എന്ന അബ്രാഹം സ്കറിയ .പെരിങ്ങളത്തു നിന്നാണ് കോരുത്തോട്ടിലേക്ക് കുടിയേറിയത്.പേഴും കാട്ടില്‍ കുടുംബാംഗം അന്നമ്മയാണ് ഭാര്യ .
മക്കള്‍ : ആനിയമ്മ ബാബു ( ബാംഗളൂര്‍ )സണ്ണി അബ്രാഹം ( സാമൂഹ്യ പ്രവര്‍ത്തകന്‍ കോരുത്തോട് )സെലീനാമ്മ അനീബ് (അമേരിക്ക ) ലിസമ്മ അബ്രാഹം ( അയര്‍ലണ്ട് ) സോണി അബ്രാഹം ( അയര്‍ലണ്ട് ) ;മരുമക്കള്‍ -ബാബു ജോസ് തട്ടാപറമ്പില്‍ ( ബാംഗളൂര്‍ ) ഷൈല സണ്ണി ( കോരുത്തോട് )അനീബ് പഞ്ഞിക്കാരന്‍ (അമേരിക്ക )സജി തോമസ് ചെറുതോടത്ത് തൈപ്പോഴത്ത് (അയര്‍ലണ്ട് )ആഷ സോണി തെക്കുപുറത്ത് (അയര്‍ലണ്ട് )
സംസ്കാരം വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നു മണിക്ക് കോരുത്തോട് സെന്റ് :ജോര്‍ജ്ജ്പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ .സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന അബ്രാഹം സ്കറിയായുടെ നിര്യാണത്തില്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.