1400 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തി മുങ്ങിയ വ്യവസായിയെ ചാനല്‍ ചര്‍ച്ചക്കിടെ അറസ്റ്റുചെയതു

ന്യൂഡല്‍ഹി: 1400 കോടിയുടെ കള്ളപ്പണം ആദായനികുതി വകുപ്പിന് മുന്നില്‍ വെളിപ്പെടുത്തിയ ശേഷം മുങ്ങിയ ഗുജറാത്തി വ്യവസായിയെ ചാനല്‍ സ്റ്റുഡിയോയില്‍ വച്ച് അറസ്റ്റു ചെയ്തു.

ആദായം സ്വമേധയാ അറിയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി പ്രകാരം 13,860 കോടി വെളിപ്പെടുത്തിയ ഗുജറാത്തിലെ ബിസിനസുകാരന്‍ മഹേഷ് ഷായാണ് തിരോധാനത്തിന് ശേഷം ന്യൂസ് 18 ചാനല്‍ സ്റ്റുഡിയോയില്‍ തല്‍സമയ ചര്‍ച്ചയിലെത്തിയത്. കണക്കില്‍ പെട്ടാത്ത പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തുമെന്ന് ചാനലിനോട് മഹേഷ് ഷാ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദായം സ്വമേധയാ അറിയിക്കാനുള്ള കേന്ദ്രപദ്ധതി പ്രകാരം മഹേഷ് ഷാ വെളിപ്പെടുത്തിയ 13860 കോടി രൂപ കള്ളപ്പണമായി പ്രഖ്യാപിച്ചതോടെയാണ് ഇയാള്‍ അപ്രത്യക്ഷനായത്. സെപ്തംബര്‍ 30ന് ആദായത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയ ഷാ എന്ന പദ്ധതി വ്യവസ്ഥ പ്രകാരമുള്ള നികുതിയുടെ ആദ്യഗഡു 975 കോടി രൂപ നവംബര്‍ 30നകം അടക്കാന്‍ തയ്യാറായില്ല. ഇതിനാലാണ് ആദായനികുതി വകുപ്പ് 1360 കോടി കള്ളപ്പണമായി പ്രഖ്യാപിച്ചത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളിലും വീട്ടിലും പരിശോധന തുടങ്ങിയതിന് പിന്നാലെയാണ് ഷായെ കാണാതായത്. ഷായുടെ കയ്യിലുള്ളത് ഒരാളുടെ മാത്രം ആദായമാണോ എന്നും ആദായനികുതി വകുപ്പ് അന്വേഷിച്ചിരുന്നു

മഹേഷ് ഷായുടെ ഓഫീസിലും വീട്ടിലും പരിശോധന തുടരുന്നതിനിടെയാണ് ഇദ്ദേഹം നാടകീയമായി ന്യൂസ് 18 ഗ്രൂപ്പിലുള്ള ഇടിവി ഗുജറാത്ത് സ്റ്റുഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ചാനല്‍ സ്റ്റുഡിയോയില്‍ തല്‍സമയ ചര്‍ച്ചക്കിടെയാണ് പോലീസും ആദായനികുതി വകുപ്പും ചേര്‍ന്ന് മഹേഷ് ഷായെ പിടികൂടിയത്.ചാനല്‍ സ്റ്റുഡിയോയിലെത്തി മഹേഷ് ഷായെ അറസ്റ്റ് ചെയ്തത് ആസൂത്രിത നാടകമാണെന്നും ആക്ഷേപമുണ്ട്.വിവിധ ഭാഷകളിലുള്ള ന്യൂസ് 18 ചാനലുകളില്‍ തല്‍സമയം മഹേഷ് ഷായുമായുള്ള സംഭാഷണം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് നാടകീയ അറസ്റ്റ്.

Top