വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെ കാണാനെത്തിയ യോഗിയുടെ ആഡംബരം വിമര്‍ശന വിധേയമാകുന്നു

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ സൈനികർ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്എഫ് ജവാൻ പ്രേം സാഗറിന്റെ കുടുംബത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ സന്ദർശനത്തിനായി ഒരുക്കിയ വിഐപി സൗകര്യങ്ങൾ പുതിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തോടനുബന്ധിച്ച് വീരമൃത്യുവരിച്ച ജവാന്റെ വീട്ടിൽ എസി, സോഫ, കർട്ടനുകൾ, കാർപെറ്റ്, കസേരകൾ എന്നിവ എത്തിക്കുകയും മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു തൊട്ടുപിന്നാലെ ഇവ തിരികെ കൊണ്ടു പോവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

‘അവർ എസി കൊണ്ടുവച്ചു. ഒരു സോഫാ സെറ്റും വലിയ കാർപെറ്റും വീട്ടിൽ കൊണ്ടുവന്നു. വൈദ്യുതി ബന്ധം തടസപ്പെടാതിരിക്കാൻ ഒരു ജനറേറ്ററും സ്ഥാപിച്ചു. പക്ഷേ, മുഖ്യമന്ത്രി തിരികെ പോയപ്പോൾ തന്നെ എല്ലാം അവർ കൊണ്ടുപോവുകയും ചെയ്തു. നടപടി ഞങ്ങളെ അപമാനിക്കുന്നതായിരുന്നു’– വീരമൃത്യുവരിച്ച ജവാന്റെ സഹോദരൻ ദയാശങ്കർ പറഞ്ഞു. ഇദ്ദേഹവും ബിഎസ്എഫ് ഉദ്യോഗസ്ഥൻ ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുളവടിയിൽ നിർത്തിയാണ് എസി താൽക്കാലികമായി സ്ഥാപിച്ചത്. ഏതാണ്ട് 25 മിനിറ്റോളമാണ് യോഗി ആദിത്യനാഥ് ജവാന്റെ വീട്ടിൽ ചെലവഴിച്ചത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ജവാന്റെ വീട്ടിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്തെന്നും വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുപിയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ഡിയോറിയ എന്ന സ്ഥലത്താണ് ജവാന്റെ വീട്. വീരമൃത്യുവരിച്ച ജവാന്റെ കുടുംബത്തിന് മുഖ്യമന്ത്രി നാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുമെന്ന ഉറപ്പും.

ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന പ്രേം സാഗർ മേയ് ഒന്നിനാണ് പൂഞ്ചിൽ വച്ച് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം പാക്ക് സൈന്യം വികൃതമാക്കുകയായിരുന്നു. ഒരു ഇന്ത്യൻ സൈനികനോടും സമാനമായ ക്രൂരത പാക്ക് സൈന്യം നടത്തിയിരുന്നു.

Top