ഫോര്‍ട്ട്‌ കൊച്ചിയില്‍ ബോട്ട്‌ മുങ്ങി വന്‍ദുരന്തം: മുങ്ങിയത്‌ ആന്‍പത്‌ യാത്രക്കാരുള്ള ബോട്ട്‌

കൊച്ചി:ഫോര്‍ട്ട് കൊച്ചിയില്‍ ബോട്ട് മുങ്ങി. 50 ഓളം യാത്രക്കാരുണ്ടായിരുന്ന ബോട്ട് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചാണ് മുങ്ങിയത്. ബോട്ട് പൂര്‍ണമായും മുങ്ങിയതായാണ് വിവരം.ഫോര്‍ട്ട് കൊച്ചി കമാലക്കടവിലാണ് ബോട്ടപകടം നടന്നത്. 8പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിയ്ക്കുന്ന വിവരം. എട്ട് മൃതദേഹങ്ങള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞുവെന്ന് എഡിജിപി. നാല് സ്ത്രീകളും രണ്ട് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് മരിച്ചതെന്നാണ് പറയുന്നത് .പരിക്കേറ്റ 22 പേര്‍ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍.39 പേര്‍ക്ക് ടിക്കറ്റ് കൊടുത്തതായാണ് വിവരം. ബോട്ട് നിറയെ ആളുകളുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു 50 യാത്രക്കാരുണ്ടെന്ന് പറയുന്നുവെങ്കിലും. യാത്രക്കാരുടെ കൃത്യമായ കണക്ക് ലഭ്യമല്ല . 28 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.വൈപ്പിനില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേയ്ക്ക് പോയ ബോട്ടാണ് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ച് ഉച്ചയ്ക്ക് 1.40 ഓടെ അപകടത്തില്‍പ്പെട്ടത് .മരിച്ച രണ്ട് പേരെ തിരിച്ചറിഞ്ഞു. അഴീക്കല്‍ സ്വദേശി സൈനബ, മട്ടാഞ്ചേരി സ്വദേശി സുധീര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കരയുമായി ഏറെ അടുത്തുള്ള ഭാഗത്താണ് ബോട്ട് മുങ്ങിയത്. മത്സ്യബന്ധന ബോട്ടുമായുള്ള കൂട്ടിയിടിയില്‍ ബോട്ട് രണ്ടായി പിളര്‍ന്നു. യാത്രക്കാരുടെ എണ്ണത്തെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ലാത്തതും ആശങ്ക പടര്‍ത്തുന്നു. ആഴമുള്ള പ്രദേശത്താണ് ബോട്ട് മുങ്ങിയത്. അഴുമുഖത്തിന്റെ സ്വഭാവമുള്ളതിനാല്‍ കൂടുതല്‍പേര്‍ ഒഴുകി പോകാനുള്ള സാധ്യതയുമുണ്ട്. നീന്തലറിയാവുന്ന ഒട്ടേറെപ്പേര്‍ നീന്തി രക്ഷപ്പെട്ടതായും വിവരം ലഭിയ്ക്കുന്നു.

Top