കോഴിക്കോട്: ദേശീയ പാതയില്‍ അഴിഞ്ഞിലത്തുണ്ടായ വാഹനാപകടത്തില്‍ മൂന്ന് കര്‍ണാടക സ്വദേശികള്‍ മരിച്ചു. രണ്ട് കാറുകളും ഒരു ട്രാവലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ജുനാഥ്, തിലക്നാഥ്, വിജയ് ചൗരി എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വന്നവരാണ് അപകടത്തില്‍ പെട്ടത്.