ആന്ധ്രയില്‍ ലോറി മറിഞ്ഞ് 16 പേര്‍ മരിച്ചു

രാജമുദ്രി: ആന്ധ്രയില്‍ സിമന്റും ഫ്‌ലൈ ആഷും കയറ്റിയ ലോറി മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു. കിഴക്കന്‍ ഗോദാവരിയിലെ ഗണ്ഡേപള്ളിയില്‍ വച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഗുണ്ടൂരില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

16 പേരെ പോലീസ് രക്ഷപെടുത്തി രാജമുദ്രി ഗവണ്‍മെന്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഡ്രൈവറേയും ക്ലീനറേയും കാണാനില്ല.സിമന്റ് ചാക്കുകള്‍ക്കടിയില്‍ പെട്ടാണ് തൊഴിലാളികളുടെ മരണം സംഭവിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top