എന്‍ജിനിയറിങ് പഠനം പാതിവഴിയില്‍ നിര്‍ത്തി; മുംബൈയില്‍ മാനസിക ആശുപത്രിയില്‍ ചികിത്സ തേടി; കേരളത്തെ ഞെട്ടിച്ച ട്രെയിന്‍ അട്ടിറിക്ക് ശ്രമിച്ചത് അമ്മയോടുള്ള പിണക്കം തീര്‍ക്കാന്‍; മാനസിക വിഭ്രാന്തിയുള്ള യുവാവ് പോലിസ് കസ്റ്റഡിയില്‍

കോട്ടയം: രണ്ട് വര്‍ഷം മുംബൈയില്‍ മാനസിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിുപു തങ്കപ്പന്‍ കഴിഞ്ഞ ദിവസം രാത്രി അമ്മയുമായി വഴക്കിട്ട് ഇറങ്ങുകായിരുന്നു. ബൈക്കും കയ്യില്‍ കുറേ ആക്രി സാധനങ്ങളുമായി റെയില്‍ പാളത്തിലെത്തി ഉപേക്ഷിക്കുകയായിരുന്നു. എന്‍ജിനിയറിങ് പാതി വഴിയില്‍ നിര്‍ത്തിയ യുവാവ് കുറേ കാലും വിവധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന.വീട്ടിലെത്തിയാല്‍ ബോംബ് നിര്‍മ്മാണുള്‍പ്പെടെയാണ് ഇയാളുടെ ഹോബി.

കഴിഞ്ഞ ദിവസം രാത്രി രണ്ട് കിലോമീറ്ററാണ് റയില്‍ പാളത്തിലൂടെ ബൈക്കോടിച്ചത് ട്രെയിന്‍ വരുന്നത് കണ്ട് ബൈക്ക് ഇട്ട് രക്ഷപ്പെട്ടു. പീന്നീട് മറ്റ് പാളങ്ങളില്‍ കല്ല് കയറ്റിവച്ചു. അട്ടിമറി സാധ്യതയാണ് പോലീസ് സംശയിച്ചതെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തതോടെ പോലീസിനും റിയില്‍വേയ്ക്കും ആശ്വാസമായി. നാല് ട്രെയിനുകളാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാത്രി പത്തരയോടെ കോട്ടയം മൂലേടം റയില്‍വേ ഗേറ്റ് മുതല്‍ മാടമ്പുകാട് പ്രദേശം വരെയാണ് യുവാവ് റയില്‍വേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചത്. ഏതാണ്ട് രണ്ടു കിലോമീറ്ററോളം ദൂരം അമിത വേഗത്തില്‍ ബൈക്ക് ഓടിച്ചാണ് ഇയാള്‍ സാഹസിക പ്രകടനം നടത്തിയത്. ചുവപ്പു ടീഷര്‍ട്ടും, ജീന്‍സും, തോളില്‍ ബനിയനുമായി ബൈക്കില്‍ എഴുന്നേറ്റ് നിന്നു മിന്നല്‍ വേഗത്തില്‍ യുവാവ് പായുകയായിരുന്നു.

പാക്കില്‍ റയില്‍വേ മേല്‍പ്പാലത്തിനു അടിയിലെത്തിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നു ട്രെയിന്‍ വരുന്നത് കണ്ട് യുവാവ് ബൈക്ക് ട്രാക്കില്‍ ഉപേക്ഷിച്ച ശേഷം രക്ഷപെടുകായയിരുന്നു.ട്രാക്കില്‍ കിടന്ന ബൈക്കുമായി ട്രെയിന്‍ അരകിലോമീറ്ററോളം ദൂരം നിരങ്ങി നീങ്ങി. അപകടസാധ്യത മനസിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിന്റെ വേഗം കുറച്ച ശേഷം ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ചിങ്ങവനം എസ്‌ഐ കെ.പി ടോംസണും, റയില്‍വേ എസ്‌ഐ കെ.എല്‍ ഷാജിമോനും സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്നു ഇവര്‍ നാട്ടുകാരുടെ സഹായത്തോടെ ട്രാക്കില്‍ നിന്നും ബൈക്ക് എടുത്തു മാറ്റി.

പൊലീസ് സംഘം ട്രാക്കില്‍ പരിശോധന നടത്തുന്നതിനിടെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മേല്‍പ്പാലത്തിന്റെ അടിയിലായി റയില്‍വേ ട്രാക്കില്‍ കല്ല് വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമുണ്ടായത്. തുടര്‍ന്നു കല്ലുകള്‍ മാറ്റിയ ശേഷം ട്രെയിനുകള്‍ യാത്ര തുടര്‍ന്നു.
തിരുവനന്തപുരം മംഗലാപുരം മലബാര്‍ എക്‌സ്പ്രസിന്റ് അടിയിലാണ് ബൈക്ക് വച്ചത്. തിരുവനന്തപുരം – പാലക്കാട് അമൃത എക്‌സ്പ്രസ് വരുന്ന സമയത്താണ് റയില്‍വേ ട്രാക്കില്‍ കല്ല് ഉരുട്ടിയിട്ടത്. തിരുവനന്തപുരം ദിബ്രൂഗഡ് എക്‌സ്പ്രസിന്റെ ട്രാക്കില്‍ കംപ്യൂട്ടറിന്റെ അവശിഷ്ടങ്ങളും ഇട്ടാണ് അട്ടിമറി ശ്രമമുണ്ടായത്.

Top