തൃശൂരില്‍ വാഹനം വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു ; രക്ഷപെട്ടത് എട്ടുവയസ്സുകാരന്‍ മാത്രം

തൃശൂർ :എറണാകുളം-പാലക്കാട് ദേശീയ പാതയ്ക്ക് സമീപം നന്തിക്കരയില്‍ ടാറ്റാ സുമോ വാന്‍ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം ഏഴായി. ആലത്തൂര്‍ കാട്ടിശേരി സ്വദേശികളായ പുതുമനശേരിക്കുളം വീട്ടില്‍ ഇസ്മയില്‍, ഹവ്വമ്മ, ഇസ്ഹാഖ്, ഹൗസത്ത്, ഇര്‍ഫാന, മന്‍സൂര്‍, െ്രെഡവര്‍ ശിവപ്രസാദ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന എട്ടുവയസ്സുകാരന്‍ ഇജാസ് മാത്രമാണ് രക്ഷപ്പെട്ടത്. ഇജാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലർച്ചെ അഞ്ചു മണിക്കായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ എട്ടു പേരുണ്ടായിരുന്നു. എറണാകുളം ഭാഗത്തു നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാൻ നന്തിക്കരയ്ക്കു സമീപം ഒരു വളവിൽ വച്ച് വാൻ ഇടതുവശത്തെ വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു പാലക്കാട്ടേക്കു മടങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് എത്തുമ്പോൾ വാൻ പൂർണമായും വെള്ളവും ചെളിയും നിറഞ്ഞ പാടത്ത് മുങ്ങി കിടക്കുകയായിരുന്നു. ഇതിൽ നിന്നും ആദ്യം പുറത്തെടുത്ത കുട്ടിയുടെ ജീവൻ മാത്രമാണ് രക്ഷിക്കാനായത്.ഒന്നരമണിക്കൂറിലധികം നേരം കഷ്ടപ്പെട്ടാണ് വാൻ ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ സാധിച്ചത്. പുലർച്ച സമയം ആയതിനാൽ ഡ്രൈവർ ഉറങ്ങിപോയതോ കാർ നിയന്ത്രണം വിട്ടോ ആണ് അപകടം ഉണ്ടായത് എന്നാണ് നിഗമനം.

Top