യുവനടിക്കും നടനും ദാരുണാന്ത്യം

ടെലിവിഷന്‍ താരങ്ങളായ രചന, ജീവന്‍ എന്നിവരാണ് കാറപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബന്ദട്ക- ബെംഗളൂരു റോഡില്‍വെച്ചാണ് അപകടമുണ്ടായത്.

കന്നട ടെലിവിഷന്‍ രംഗത്തെ അറിയപ്പെടുന്ന താരങ്ങളാണ് രചനയും ജീവനും. മഹാനദി, മധുബാല, ത്രിവേണി സംഗമ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയാണ് രചന.
kavi
ജീവന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്കാണ് വഴിയരികില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് അപകടമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഗഡിയില്‍ നിന്നും 200 കിലോമീററര്‍ ദൂരമുണ്ട് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക്. സുഹൃത്തും മഹാനദി സീരിയയിലെ മറ്റൊരു നടനുമായ കാര്‍ത്തികിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് യാത്ര പോയത്.
jeev
നടന്മാരായ രഞ്ജിത്ത്, എറിക്, ഹൊന്നേഷ്, ഉത്തമം എന്നിവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. രചനയും ജീവനും അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

താരങ്ങള്‍ സഞ്ചരിച്ചിരുന്ന ടാറ്റ സഫാരി കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ബസ്സുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വാഹനം വെട്ടിച്ചതാണ് ട്രക്കിലിടിച്ച് അപകടത്തിന് കാരണമായത്. പരുക്കേറ്റവരെ നെലമംഗല ഹര്‍ഷ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മധുബാല എന്ന ടെഷിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് രചന. മഹാനദിയെന്ന സീരിയലില്‍ അഭിനയിച്ച് വരികയായിരുന്നു. സുജീവ് എന്നറിയപ്പെടുന്ന ജീവന്‍ സുരേഷ് അറിയപ്പെടുന്ന ഹാസ്യതാരം ആയിരുന്നു

ഹിന്ദി സീരിയല്‍ താരങ്ങളായ ഗഗന്‍ കാംഗ്, അര്‍ജിത്ത് ലാവണ്യ എന്നിവര്‍ സമാനമായ കാറപകടത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഷൂട്ടിംഗിന് ശേഷം മുംബൈയിലേക്ക് മടങ്ങും വഴിയാണ് ഇവരുടെ കാര്‍ അപകടത്തില്‍ പെട്ടത്.

Top