ദില്ലിയില്‍ അമ്പതടി ഉയരമുള്ള മാലിന്യക്കൂമ്പാരം തകര്‍ന്ന് രണ്ട് മരണം

ദില്ലിയില്‍ മാലിന്യക്കൂമ്പാരം തകര്‍ന്ന് രണ്ട് മരണം. കൂടുല്‍ പേര്‍ മാലിന്യക്കൂമ്പാരത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഭീമന്‍ മാലിന്യക്കൂമ്പാരം തകര്‍ന്ന് സമീപത്തെ റോഡിലേക്ക് പതിക്കുകയായിരുന്നു. റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരും വാഹനങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്. ഗാസിപൂരിലാണ് സംഭവം.യാത്രക്കാരായിരുന്ന അഭിഷേക്, രാജകുമാരി എന്നിവരാണ് മരിച്ചത്. നാലുപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയെ തുടര്‍ന്നാണ് മാലിന്യക്കൂമ്പാരം തകര്‍ന്നതെന്നാണ് സംശയിക്കുന്നത്. മാലിന്യക്കൂമ്പാരത്തിലെ വിഷവാതകത്തെ തുടര്‍ന്ന് സ്‌ഫോടനമുണ്ടായെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മാലിന്യക്കൂമ്പാരം റോഡിലേക്ക് ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് വാഹങ്ങള്‍ സമീപത്തെ കനാലിലേക്ക് പതിക്കുകയായിരുന്നു. മുപ്പത് വര്‍ഷത്തിലേറെയായി നഗരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളുന്നത് ഇവിടെയായിരുന്നു. മാലിന്യം നിക്ഷേപിച്ച് അതൊരു മലയായി മാറുകയായിരുന്നു. അമ്പത് അടിയോളം ഉയരമുള്ള മാലിന്യമലയാണ് തകര്‍ന്നു വീണത്.

Top