രാമപുരം: തിരക്കേറിയ റോഡില്‍ അമിത വേഗതയില്‍ എത്തിയ സ്വകാര്യബസ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. സൈക്കിളിന് പിില്‍ സഞ്ചരിച്ചിരിച്ചിരു വിദ്യാര്‍ഥിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. വെള്ളിലാപ്പള്ളി തേവര്‍കുന്നേല്‍ സാജന്‍ തോമസിന്റ മകന്‍ ആകാശാ(14)ണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡരുകിലെ റബര്‍ തോട്ടത്തിലേക്ക് തെറിച്ചുവീണ തേവര്‍കുന്നേല്‍ ദിലീപിന്റെ മകന്‍ ക്രിസ്റ്റി (15)യെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകാശ് അമനകര ചാവറ ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും ക്രിസ്റ്റി ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
ശനിയാഴ്ച വൈകിട്ട’അഞ്ചിന് പാലാ-കൂത്താട്ടുകുളം റോഡില്‍ വെള്ളിലാപ്പള്ളി പുതുവേലി പാലത്തിന് സമീപമാണ് അപകടം. എറണകുളം-എരുമേലി റൂട്ടില്‍ ഫാസ്റ്റ് സര്‍വ്വീസ് നടത്തു ശരണ്യ ബസാണ് അപകടം സൃഷ്ടിച്ചത്. രാമപുരത്തെ സ്വകാര്യ ട്യൂഷന്‍ സെന്റില്‍നി് വീ’ിലേക്ക് മടങ്ങുകയായിരു വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സൈക്കിള്‍ പിന്നിലൂടെ എത്തിയ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മുന്‍പില്‍പോവുകയായിരു ശബരിമല തീര്‍ഥാടകരുടെ വാഹനത്തെ മറികടന്നെത്തിയ ബസ് തടിലോഡുമായി എതിരേവന്ന ലോറിയില്‍ ഇടിക്കാതെ ഇടത്തേക്ക് വെട്ടിച്ചു കയറുതിനിടെ റോഡരുകിലൂടെ പോയ സൈക്കിള്‍ ഇടിച്ചുതെറിപ്പിക്കയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിദ്യാര്‍ഥികളെ ഇടിച്ചിട്ടശേഷം നിയന്ത്രണംവിട്ട് ബസ് റോഡരുകിലെ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്താണ് നിന്നത്. ആകാശിനെയും അപകടത്തില്‍പ്പെട്ട സൈക്കിളും നാട്ടുകാര്‍ ബസിനടിയില്‍നിന്നാണ് പുറത്തെടുത്തത്. അപകടത്തേത്തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ അക്രമാസക്തരായത് തടയാന്‍ ശ്രമിച്ച പാലാ സിഐ ബാബു സെബാസ്റ്റിയന് സംഘര്‍ഷത്തിനിടെ പരിക്കുപറ്റി. ഇദ്ദേഹത്തെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് പാലാ ഡിവൈഎസ്പി ഡി എസ് സുനീഷ്ബാബുവും രാമപുരം പൊലീസും സ്ഥലത്ത് എത്തി.
ബസ് ഇടിച്ച് തെറിപ്പിച്ച കുട്ടികളുമായി ആശുപത്രിയിലേയ്ക്ക് പായുമ്പോഴും ആ പിതാവ് അറിഞ്ഞില്ല അതില്‍ ഒരാള്‍ തന്റെ മകനായിരുന്നെന്ന്. അച്ഛന്റെ മടിയില്‍ കിടന്ന് അവസാന ശ്വാസമെടുക്കുമ്പോള്‍ ആ പതിമൂന്ന്കാരന്‍ ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാകണം അച്ഛന്റെ നെഞ്ചിലെ വിങ്ങല്‍. സ്വന്തമല്ലെന്ന് കരുതി ആശുപത്രിയിലെത്തിച്ച കുട്ടി തന്റെ മകനാണെന്ന് അറിഞ്ഞ നിമിഷം വിധിയെ പഴിയ്ക്കാനേ ആ പിതാവിന് കഴിയുമായിരുന്നുള്ളൂ. സാജന്റെ ഭാര്യ ഈരാറ്റുപേട്ട മുലേച്ചാലില്‍ സിജിയ്ക്കും വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തിന് ശേഷം ജനിച്ച ഏക മകനായിരുന്നു ആകാശ്. കഴിഞ്ഞ ദിവസം വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങും വഴി പുതുവേലി പാലത്തിന് സമീപം വച്ചാണ് ആകാശിനേയും സുഹൃത്ത് ക്രിസ്റ്റിയേയും അമിത വേഗത്തില്‍ വന്ന ശരണ്യ എന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചത്. ആകാശിന്റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയ സാജന്‍ രണ്ട് കുട്ടികളേയും എടുത്ത് കാറില്‍ കയറ്റി സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ വച്ചാണ് സാജന്‍ തന്റെ മകനെ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും ആകാശ് മരിച്ചു. രോഷാകുലരായ നാട്ടുകാര്‍ ബസ് തല്ലിത്തകര്‍ത്തു. ബസിന്റെ അമിത വേഗമാണ് രണ്ട് കുട്ടികളുടേയും ജീവനെടുത്തത്.