തിരുവനന്തപുരം: പോത്തന്‍കോട് 30 അടി താഴ്ചയുള്ള പാറമടയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു മരണം. അച്ഛനും മകനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. മകന്റെ മൃതദേഹം കണ്ടുകിട്ടി. അച്ഛന്റെ മൃതദേഹത്തിനായി തിരിച്ചില്‍ പുരോഗമിക്കുന്നു. പോത്തന്‍കൊട് വാറുവിളാകം അയനിമൂട് തിരുവാതിരയില്‍ വേണു (51), മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വെള്ള നിറത്തിലുള്ള മാരുതി കാര്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ കാറിന്റെ വേഗത വളരെ കുറവായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി. അഗ്‌നിശമന സേനയും നീന്തല്‍ വിദഗ്ദരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. അച്ഛന്റെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോത്തന്‍കോട് പോലിസ് അന്വേഷണത്തോട് പറഞ്ഞു.