വാഹനാപകടത്തിൽ യുവാവ് മരിച്ചു

കളമശേരി :
ദേശീയ പാതയിൽ കളമശേരി എച്ച്എംടി സിഗ്നൽ കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ കരിപാലി വീട്ടിൽ അബ്ദുൽ അലിയുടെ മകൻ ഷാഹിദ് (24) ആണ് മരിച്ചത്.  ഷാഹിദ് ഓടിച്ച ടാക്സികാർ നിയന്ത്രണം വിട്ട്  മെട്രോ പില്ലറിൽ ഇടിച്ചായിരുന്നു അപകടമെന്ന് കളമശേരി പൊലീസ് പറഞ്ഞു.ബുധനാഴ്ച രാവിലെ മൂന്നോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുമണിയോടെ മരിച്ചു. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ  നിന്ന് ജീവനക്കാരെ ആലുവയിൽ എത്തിച്ചു തിരികെ വരുമ്പോഴായിരുന്നു വാഹനം അപകടത്തിൽ പെട്ടത്.

Top