ഹൈദരാബാദ്: മദ്യപിച്ച് വിദ്യാര്‍ഥി ഒാടിച്ച കാറിടിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തുവയസ്സുകാരി മരിച്ചു. ഹൈദരാബാദ് സ്വദേശി രമ്യയാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ് ഒരാഴചയായി രമ്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിയില്‍ കഴിയുകയായിരുന്നു.അപകടത്തില്‍ രമ്യയുടെ അച്ഛന്‍ന്‍റെ അനുജന്‍ രാജേഷും കൊല്ലപ്പെട്ടിരുന്നു. രമ്യയുടെ അമ്മയ്ക്കും മുത്തശ്ശിക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു.
രമ്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ അമിതവേഗത്തില്‍ വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിലെ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയും സംഘവുമാണ് കാറിലുണ്ടായിരുന്നത്.രാജേഷ് അപ്പോള്‍ തന്നെ മരണമടയുകയായിരുന്ന. അബോധവസ്ഥയിലായ രമ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഡോക്ടറന്മാര്‍ മസ്തിഷ്കമരണം സ്ഥിതീകരിച്ചിരുന്നു. തുടര്‍ന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് രമ്യയുടെ ജീവന്‍ നിലനിര്‍ത്തിയത്.കാര്‍ ഒാടിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ശ്രവലിന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു.