കണ്ണൂര്‍: പയ്യന്നൂരില്‍ ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് നാലു മരണം. രാമനിലയം വടക്കുംപ്പാട്ട് സ്വദേശികളായ രമേശന്(38) ഭാര്യ ലളിത (32) ആരാധ്യ (3) കുന്നില്‍ സ്വദേശി ദേവകി (72) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ആറു പേരില്‍ നാലു പേരുടെ നില ഗുരുതരം. . ആരാധ്യയുടെ മാതാപിതാക്കളടക്കം നാലു പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകീട്ട് അഞ്ചരയോടെ പയ്യന്നൂര്‍ കുന്നെരു അങ്ങാടിയിലായിരുന്നു അപകടം. പയ്യന്നൂര്‍ ഭാഗത്തു നിന്നും അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി പാസഞ്ചര്‍ ഒാട്ടോയിലും മീന്‍ വില്‍ക്കുന്ന ഗുഡ്സ് ഒാട്ടോയിലും ഇടിക്കുകയായിരുന്നു. പാസഞ്ചര്‍ ഒാട്ടോയിലുണ്ടായിരുന്ന ഏഴു പേരില്‍ മൂന്നു പേരാണ് മരിച്ചത്. മീന്‍ വാങ്ങിനെത്തിയ സ്ത്രീയാണ് മരിച്ച നാലാമത്തെ ആള്.നാലുപേരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ടിപ്പര്‍ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.