ലോകം മുഴുവനും ഫേസ് ബുക്കും ഇന്‍സ്റ്റാഗ്രമാമിന്റേയും പ്രവര്‍ത്തനങ്ങള്‍ നിലച്ചു

വാഷിങ്ടണ്‍: ലോകമെമ്പാടും ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ അപ്രതീക്ഷിതമായി തടസപ്പെട്ടു, പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി 10 മണിയോടെയാണ് ഫേസ്ബുക് പലര്‍ക്കും പ്രവര്‍ത്തന രഹിതമായത്. ഇന്‍സ്റ്റയും സമാനമായ പ്രശ്‌നം നേരിട്ടു.

ഫേസ്ബുക് തുറക്കാന്‍ ആകുമെങ്കിലും പോസ്റ്റുകള്‍ക്ക് കമന്റ ചെയ്യാനോ പുതിയ പോസ്റ്റുകള്‍ ചെയ്യാനോ ആകുന്നില്ല എന്ന് ഭൂരിപക്ഷം ഉപഭോക്താക്കളും പരാതിപ്പെട്ടു.അപൂര്‍വം ചിലര്‍ ലോഗിന്‍ പോലും ചെയ്യാന്‍ കഴിയുന്നില്ല എന്ന് അറിയിച്ചു. വാട്‌സാപ്പിലും മീഡിയ ഫയല്‍ ഷെയര്‍ ചെയ്യാന്‍ പലര്‍ക്കും തടസം നേരിട്ടു. പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും ഫേസ്ബുക് ട്വിറ്ററില്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ ശൃംഗലയായ ഫേസ്ബുക്കില്‍ വൈകുന്നേരത്തോടെയാണ് പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ നേരിട്ടു തുടങ്ങിയത്. ഗുരുതരമായ വീഴ്ചയാണ് ഫേസ്ബുക്കിന് സംഭവിച്ചിരിക്കുന്നതെന്നാണ് സൂചനകള്‍. ഇന്ന് രാവിലെ ജി മെയില്‍ സേവനങ്ങള്‍ക്കും തടസം നേരിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മെസഞ്ചര്‍ സംവിധാനങ്ങള്‍ തടസമില്ലെങ്കിലും പലയിടങ്ങളിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാനോ കമന്റുകളിടാനോ സാധിക്കുന്നില്ല. അതേസമയം പ്രശ്‌നം ഡി ഡോസ് അറ്റാക്ക് മൂലം അല്ല എന്നും ഫേസ്ബുക് അറിയിച്ചു

Top