അച്ഛാദിന്‍’ വരുന്നു !.. 2019–ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് രാഹുല്‍ ഗാന്ധി .അന്ന് അച്ഛാ ദിന്‍ ഇന്ത്യയില്‍ ഉണ്ടാകും . നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ജന്‍ വേദന’ പ്രതിഷേധ സമരത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

2019–ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ‘അച്ഛാദിന്‍’ (നല്ല ദിനങ്ങള്‍) ലഭിക്കും. മോദി ഉദ്ദേശിച്ച നല്ല സമയം അടുത്തെങ്ങും വരുമെന്ന് തോന്നുന്നില്ല. നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്ത് എന്ത് സംഭവിച്ചു എന്ന് പ്രധാനമന്ത്രി തന്നെ ആലോചിച്ച് നോക്കണം. രാജ്യത്തെ വാഹന വിപണി ഇത്ര കണ്ട് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് അദ്ദേഹം ചിന്തിക്കണം. ഗ്രാമങ്ങളിലെ തൊഴിലാളികളുടെ ജീവിതം എങ്ങനെയെന്ന് അദ്ദേഹം പറയണം. ഇതല്ല രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിച്ച നല്ല ദിനങ്ങളെന്നും രാഹുല്‍ പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ 70 വര്‍ഷത്തിനിടെ രാജ്യത്ത് നടക്കാത്തതൊക്കെ രണ്ടര വര്‍ഷം കൊണ്ട് മോദി തിരിച്ചുകൊണ്ടുവന്നു. റിസര്‍വ് ബാങ്ക്, ജുഡീഷ്യറി തുടങ്ങിയ രാജ്യത്തിന്റെ എല്ലാ സ്‌ഥാപനങ്ങളും മോദിയും ആര്‍എസ്എസും ചേര്‍ന്ന് ദുര്‍ബലമാക്കി. രാജ്യം പിന്നോട്ട് പോയതു മറയ്ക്കാനാണ് മോദി നോട്ട് പിന്‍വലിച്ച് ജനങ്ങളുടെ ശ്രദ്ധതിരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ക്ലീന്‍ ഇന്ത്യ പദ്ധതിക്ക് വേണ്ടി ചൂലെടുക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിക്ക് ചൂല് പിടിക്കാന്‍ അറിയാമോ എന്നും യോഗ നന്നായി ചെയ്യുന്ന മോദിക്ക് പത്മാസനം ചെയ്യാന്‍ അറിയില്ലെന്നും രാഹുല്‍ കളിയാക്കി.മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, മല്ലിഖാര്‍ജുന ഖാര്‍ഗെ, ഷീലാ ദീക്ഷിത്, എ.കെ.ആന്റണി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തുടങ്ങി കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ല. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് സോണിയ വിട്ടുനിന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

Top