അച്ചു ഉമ്മന് എതിരായ സൈബർ അധിക്ഷേപ കേസ്; പ്രതി നന്ദകുമാർ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കോട്ടയം: അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപ കേസില്‍ പ്രതി നന്ദകുമാര്‍ കൊളത്താപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തുമെന്ന് പൊലീസ് പറഞ്ഞു. നന്ദകുമാറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്കില്‍ നിന്നും മറുപടി ലഭിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും. മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാന്‍ നന്ദകുമാര്‍ തയ്യാറായില്ല. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയത് ഹെല്‍മറ്റ് ധരിച്ചാണ്.

 

Top