വിവാഹം നിരസിച്ചതില്‍ പ്രതികാരം !യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം

ബിന്‍ജോര്‍: ഉത്തര്‍പ്രദേശിലെ ബിന്‍ജോറില്‍ വിവാഹം നിരസിച്ചതിന് യുവാവിനെ യുവതി ആസിഡ് കൊണ്ട് ആക്രമിച്ചു. പത്തൊമ്പതുകാരിയായ അഫ്രീന്‍ എന്ന യുവതിയാണ് 21കാരനായ സൂരജിനെ വീട്ടില്‍ വിളിച്ചുവരുത്തി ആസിഡ് ആക്രമണം നടത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു എങ്കിലും വിവാഹം കഴിക്കണം എന്ന ആവശ്യം സൂരജ് നിരസിക്കുകയായിരുന്നു. ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

തന്റെ പിറന്നാള്‍ ആഘോഷത്തിന് സൂരജിനെ വീട്ടിലേക്ക് വിളിച്ചതായിരുന്നു യുവതി. സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെത്തിയ സൂരജിന്റെ മുഖത്തേക്ക് യുവതി ആസിഡ് ഒഴിക്കുകയായിരുന്നു. സൂരജ് അപകട നില തരണം ചെയ്‌തെങ്കിലും മുഖത്തിന്റെ ഇരുപത് ശതമാനത്തോളം ഭാഗം പൊള്ളിയ അവസ്ഥയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലീമായ അഫ്രീനും ഹിന്ദുവായ താനും തമ്മിലുള്ള വിവാഹം പ്രായോഗികമാവില്ലെന്ന് താന്‍ അഫ്രീനോട് പറഞ്ഞിരുന്നുവെന്നും മറ്റൊരു വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതാണ് അഫ്രീനെ ചൊടിപ്പിച്ചതെന്നും സൂരജ് കുമാര്‍ പറഞ്ഞു. പിറന്നാള്‍ ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ അഫ്രീന്റെ വീട്ടിലെത്തിയത്. പിറന്നാള്‍ സല്‍ക്കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയും വീട്ടിലേക്കുള്ള യാത്രക്കിടെ അഫ്രീന്‍ ഫോണില്‍ വിളിച്ച് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ചുപോവുകയായിരുന്നു. എന്നാല്‍, തന്നെ അഫ്രീന്‍ വരവേറ്റത് ആസിഡ് മുഖത്തേക്ക് ഒഴിച്ചുകൊണ്ടായിരുന്നുവെന്നും സൂരജ് കുമാര്‍ പറഞ്ഞു

Top