തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെതിരെ നടപടിക്ക് ശുപാര്‍ശ. ചീഫ് സെക്രട്ടറിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. തുറമുഖ വകുപ്പുകളിലെ ക്രമക്കേടില്‍ നടപടി വേണമെന്നാണ് ശുപാര്‍ശ. ജേക്കബ്ബ് തോമസിനെതിരെ ഉന്നതതല അന്വേഷണം വേണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നു.
ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയിന്‍മേല്‍ മുഖ്യമന്ത്രി നിയമോപദേശം തേടിയിട്ടുണ്ട്. ഡ്രഡ്ജര്‍ വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ജേക്കബ്ബ് തോമസ് ഗുരുതര കൃത്യവിലോപം നടത്തിയെന്നും നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എച്ച്.സി എന്ന വിദേശകമ്പനിക്ക് ചട്ടം മറികടന്ന് ടെണ്ടര്‍ അനുവദിച്ചെന്നും ഇതിനായി നിയമവിരുദ്ധമായി ജേക്കബ്ബ് തോമസ് ഇടപെട്ടെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു.