സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികാര നടപടി തുടങ്ങി; വിലക്ക് ലഭിച്ചത് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്

ഫ്രാങ്കോ മുളക്കലിനെതിരായി നടന്ന കൊച്ചിയിലെ സമരത്തെ പിന്തുണച്ച കന്യാസ്ത്രീകള്‍ക്കെതിരെ സഭ പ്രതികാര നടപടികള്‍ സ്വീകരിക്കുമെന്ന് പലരും കരുതിയിരുന്നു. ചരിത്രത്തില്‍ തന്നെ ആദ്യത്തെ ഇടപെടായിരുന്നു കന്യാസ്ത്രീകള്‍ തെരുവില്‍ നടത്തിയത്. ഇതിനെതിരെ സഭ പ്രതികാര നടപടി തുടങ്ങിയിരിക്കുകയാണ്.

വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെയാണ് ആദ്യ നടപടി. സിസ്റ്ററിനെ ആരാധനചുമതലകളില്‍ നിന്ന് നീക്കി. എഫ്‌സിസി സന്യസ്തസമൂഹം മദര്‍ സുപ്പീരിയറുടേതാണ് നടപി. വേദപാഠം, വിശുദ്ധ കുര്‍ബാന നല്‍കല്‍, ഇടവകയിലെ പ്രവര്‍ത്തനം എന്നിവ നടത്തുന്നതില്‍ നിന്നാണ് രൂപതയുടെ വിലക്ക്. അതേസമയം, കുര്‍ബാനയില്‍ പങ്കുകൊള്ളുന്നതിന് തടസമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തിയത്. വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താന്‍ സഭ തയാറാകണമെന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലൂസി കളപ്പുര പറഞ്ഞിരുന്നു .ഭയന്നിരിക്കുന്ന കന്യാസ്ത്രീമാരുടെ പൂര്‍ണ പിന്തുണ നീതിക്കായി പോരാടുന്ന കന്യാസ്ത്രീമാരോടൊപ്പമുണ്ടെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലൂസി മാദ്ധ്യമങ്ങളിലൂടെ സഭയെ അപഹസിച്ചുവെന്നാണ് രൂപത ആരോപിച്ചിരിക്കുന്ന കുറ്റം.

രൂപതാംഗമായ ലൂസി, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് വേദപഠന ക്‌ളാസുകള്‍ നല്‍കുന്നുണ്ടായിരുന്നു. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി പുലര്‍ച്ചെ എത്തിയപ്പോഴാണ് തന്നെ ചുമതലകളില്‍ നിന്ന് നീക്കിയ വിവരം അറിഞ്ഞതെന്ന് ലൂസി പറഞ്ഞു. ഇപ്പോഴത്തെ ചുമതലതകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മദര്‍ സുപ്പീരിയര്‍ ലൂസിയെ അറിയിക്കുകയായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് രൂപത തനിക്ക് രേഖാമൂലം അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

തനിക്കെതിരെ നടപടി സ്വീകരിച്ചത് എന്തിനാണെന്ന് അറിയില്ല. നടപടിയെടുത്തതില്‍ ഖേദമുണ്ട്. സഭയ്‌ക്കെതിരെ ഏതെങ്കിലും തരത്തില്‍ ഒരു വാക്കെങ്കിലും പറഞ്ഞതായി ചൂണ്ടിക്കാട്ടാമോയെന്നും അവര്‍ ചോദിച്ചു. സമരത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ തനിക്ക് രൂപതയിലെ കന്യാസ്ത്രീകളില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്. സഭയ്ക്കും വൈദികര്‍ക്കും മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് മറ്റ് സിസ്റ്റര്‍മാര്‍ പറഞ്ഞതായും ലൂസി വെളിപ്പെടുത്തി.

Top