മറ്റൊരു ചുംബന സമര നായകന്‍ കൂടി പീഡന കേസില്‍ അഴിക്കുളളിലേയ്ക്ക്; ആയുധമാക്കി സംഘപരിവാര സംഘടനകള്‍

കൊച്ചി: കേരളത്തില്‍ ഏറെ വിവാദമുയര്‍ത്തിയ ചുംബന സമരത്തിന്റെ മറ്റൊരു നായകന്‍ കൂടി അഴിക്കുള്ളിലേയ്ക്ക്. ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ കിസ് ഓഫ് ലൗവിന്റെ മുഖ്യ സംഘാടകരായിരുന്ന ദമ്പതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കും ശേഷം പീഡന കേസിലാണ് ചുംബന സമരത്തില്‍ സജീവമായി മുന്‍നിരയിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി രാജീഷ് പോള്‍ പോലീസ് നിരീക്ഷണത്തിലായിരിക്കുന്നത്.

സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ പെണ്‍കുട്ടികള്‍ ഇയാള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ വിവാദമുയര്‍ത്തിയിരിക്കുന്നത്. മാവോയിസ്റ്റ് നേതാവിന്റെ മകളെ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പീഡിപ്പിച്ചെന്ന് ആ കുട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതോടെയാണ് ചുംബന സമര നായകന്റെ തനിനിറം അറിഞ്ഞ് സുഹൃത്തുക്കള്‍ പോലും ഞെട്ടിയത്. ചുംബന സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്ന ഹനുമാന്‍ സേനയുള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ ഈ വിവാദം ആഘോഷിക്കുകയാണ്. ചുംബന സമര നായകര്‍ മുഴുവന്‍ പീഡന വീരന്‍മാരാണെന്ന തരത്തിലാണ് ഹനുമാന്‍ സേനയുടെ പ്രചരണം.നേരത്തെ രശ്മി ആര്‍ നായരും രാഹുല്‍ പശുപാലനും പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായി മാസങ്ങളോളം അഴിക്കുള്ളിലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

rahul

 

കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും നടത്തിയ ചുംബന സമരങ്ങളില്‍ നേതൃത്വം വഹിച്ച രാജീഷ് പോള്‍നെതിരെ മുന്‍ ഭാര്യയും വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. ദലിത് ആക്ടീവിസ്റ്റായ രേഖാ രാജാണ് പെണ്‍കുട്ടികളെ ബുദ്ധിജീവി ചമഞ്ഞ ചിലര്‍ ക്രൂരമായി വേട്ടയാടുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ രാജീഷ് പോളിന്റെ പീഡനത്തിന് ഇരയായ നിരവധി പേര്‍ പരസ്യമായി രംഗത്തെത്തി. ഇതില്‍ മാവോയിസിറ്റ് നേതാവിന്റെ മകള്‍ പുറത്ത് വിട്ട വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നതായിരുന്നു. സംരക്ഷകനായി തന്റെ വീട്ടിലെത്തിയ ഇയാള്‍ സൗഹൃദം സ്ഥാപിച്ച് ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം പലരോടും നേരത്തെ തുറന്ന് പറഞ്ഞിരുന്നെങ്കിലും ഇയാളെ രക്ഷിക്കാനാണ് പലരും ശ്രമിച്ചത്. രേഖാരാജിന്റെ വെളിപ്പെടുത്തലുകളും സോഷ്യല്‍ മീഡിയയിലെ പിന്തുണയും ഏറിയതോടെയാണ് ഈ കുട്ടി പഴയകാല കഥകള്‍ പുറംലോകത്തെ അറിയിച്ചത്.

മാവോയസ്റ്റി അനുഭാവികള്‍ക്കിടയിലും ഈ വെളിപ്പെടുത്തല്‍ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയട്ടുണ്ട്. പതിനാറുവയസുകാരിയായ മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച ഇയാള്‍ മവോയിസ്റ്റ് അനുകൂല സംഘടനകളുടെ വേദികളില്‍ സ്ഥിരം പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ പല മാവോയിസ്റ്റ് അനുഭാവികളും ഇയാളെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയട്ടുണ്ട്.പതിനാറുവയസില്‍ പീഡന ശ്രമം നടന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ യുവജന കമ്മീഷന്‍ അധ്യക്ഷ പോലീസിന് നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. പൊതു പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തിയതോടെ രാജീഷ് പോളിനെതിരെ പോസ്‌കോ പ്രകാരം കേസെടുത്ത് അകത്താക്കുമെന്നാണ് സൂചന.

Top