ഞാന്‍ വിശുദ്ധനല്ല, എല്ലവെയും പോലെ മനുഷ്യന്‍; പീഡന വിവാദത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് അലന്‍സിയര്‍

മീടു വെളിപ്പെടുത്തല്‍ നടത്തിയ ദിവ്യാ ഗോപിനാഥിനോട് പരസ്യമായി മാപ്പുപറഞ്ഞ് നടന്‍ അലന്‍സിയര്‍. പരസ്യമായി മാപ്പുപറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന ദിവ്യയുടെ നിലപാടിനെ തുടര്‍ന്നാണ് മാപ്പുമായി അലന്‍സിയര്‍ രംഗത്തെത്തിയത്.

താന്‍ വിശുദ്ധനല്ല, എല്ലാവരെയും പോലെ ഒരു മനുഷ്യന്‍ മാത്രമാണ്. തെറ്റുകള്‍ ചെയ്തിട്ടുണ്ട്. വേദനിച്ചവരുടെ അവസ്ഥ മനസിലാക്കുന്നതിനുള്ള ഒരേ ഒരു വഴി ചെയ്ത തെറ്റുകള്‍ സമ്മതിക്കുകയും അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുക മാത്രമാണെന്നും അലന്‍സിയര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിച്ചതില്‍ ദിവ്യ സന്തോഷം പ്രകടിപ്പിച്ചു. അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലന്‍സിയര്‍ ക്ഷമ ചോദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടത്. നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണം.

അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങള്‍ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കില്‍ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്തും തന്റെ കൂടെ നിന്ന ഡബ്ല്യുസിസി അംഗങ്ങള്‍ക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ദിവ്യ നന്ദി പറയുകയും ചെയ്തു.

ആഭാസം സിനിമയിലെ സെറ്റിനിടെയുള്ള പ്രശ്നങ്ങളാണ് ദിവ്യ വെളിപ്പെടുത്തിയത്. ഇത് അലന്‍സിയറെ വെട്ടിലാക്കി. ഈ വിഷയത്തിലാണ് ഇപ്പോള്‍ പരസ്യ മാപ്പു പറച്ചില്‍. ദിവ്യയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ദിവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പരസ്യമായി മാപ്പു പറയുന്നതിലൂടെ മാത്രമേ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുവെന്ന് ദിവ്യ വ്യക്തമാക്കി. തനിക്കും ഇത് ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നുവെന്നും അതിനാലാണ് മാപ്പു പറയുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. എന്റെ പെരുമാറ്റം ദിവ്യയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയപ്പോള്‍ തന്നെ ഞാന്‍ ആത്മാര്‍ഥമായി മാപ്പു പറഞ്ഞിരുന്നു. പിന്നീട് വിഷയം പരസ്യമായപ്പോള്‍ പരസ്യമായി തന്നെ മാപ്പു പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ഞാന്‍ വീണ്ടും എന്റെ തെറ്റിന് മാപ്പു പറയുകയാണ്. ദിവ്യയോട് മാത്രമല്ല എന്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുള്ള എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു-അലന്‍സിയര്‍ വിശദീകരിക്കുന്നു.

Top