വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. സിനിമയിലെ കേന്ദ്രകഥാപാത്രമായ പെപ്പയെ അവതരിപ്പിച്ച ആന്റണി വര്‍ഗീസും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. അതേ രീതിയിലാണ് സ്വന്തന്ത്ര്യം അര്‍ദ്ധരാത്രിയിലെ ജേക്കബും ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഈ രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച പുത്തന്‍ താരോദയമാണ് ആന്റണി വര്‍ഗീസ്.
സിനിമയില്‍ എത്തിയ ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ ആന്റണി പറഞ്ഞ വാക്കുകളാണിപ്പോള്‍ വൈറലാകുന്നത്. തന്റെ കുടുംബംവും താനും നേരിട്ട അവഗണനയെയും തന്റെ പുതിയ ജീവിതത്തെയും കുറിച്ച് ആന്റണി പറയുന്നു.
ആന്റണിയുടെ വാക്കുകള്‍
”എന്റെ അപ്പുപ്പന്‍ ഒരു എല്ലു പൊടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന സാധാരക്കാരനാണ്. അമ്മുമ്മ പാടത്തു പണിക്ക് പോയിരുന്ന ഒരാളാണ്. അച്ഛന്‍ ഓട്ടോഡ്രൈവറും ആണ്. സിനിമ പുറത്തിറങ്ങിയിട്ടു അവരെയെല്ലാം കൊണ്ട് ഇന്റര്‍നാഷണല്‍ ടൂര്‍ പോകാന്‍ കഴിഞ്ഞു.
അപ്പൂപ്പനൊക്കെ ഒരുപാട് സന്തോഷമായി, ദുബൈയില്‍ വച്ച് ചേര്‍ത്ത് പിടിച്ചു പറഞ്ഞു ഒരുപാട് അഭിമാനമുണ്ട് നിന്നെ ഓര്‍ത്തെന്നു ഞാന്‍ ഇന്നും പഴയ പോലെ തന്നെയാണ് ഒരു ഡിയോ ഉണ്ട് അതും ഓടിച്ചു ജംഗ്ഷനില്‍ പോയൊക്കെ ചായ കുടിക്കാറുണ്ട്.
ഫുട്ബാള്‍ കളിയ്ക്കാന്‍ പോകാറുണ്ട്. പിന്നെ ഒരു മാറ്റം എന്നുപറഞ്ഞാല്‍ പണ്ടൊക്കെ വീടിനടുത്തു ഒരു ചടങ്ങു നടന്നാല്‍ ഞങ്ങളെ അങ്ങനെ വിളിക്കാറില്ല. ചിലപ്പോ എന്റെ അച്ഛന്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആയതു കൊണ്ടായിരിക്കും, ‘അമ്മ എന്നോട് അന്നൊക്കെ ചോദിക്കും നമ്മള്‍ സാധാരണക്കാര്‍ ആയതു കൊണ്ടാകും വിളിക്കാതതു എന്ന്. പക്ഷെ ഇപ്പോള്‍ പത്തു പതിനഞ്ചു കിലോമീറ്റര്‍ ദൂരെ നിന്നൊക്കെ ആളുകള്‍ കല്യാണവും മാമോദീസയും വീട്ടില്‍ വന്നു വിളിക്കാറുണ്ട് ‘ആന്റണിയുടെ ഈ വാക്കുകള്‍ വൈറലാവുകയാണ്.