ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിലൂടെ മലയാളി പ്രേക്ഷകരിലേക്ക് കടന്നുവന്ന നടനാണ് അരിസ്‌റ്റോ സുരേഷ്.
പിന്നീട് ഏഷ്യാനെറ്റില്‍ ബിഗ്‌ബോസിലൂടെ താരം ആരാധകര്‍ക്ക് കൂടുതല്‍ പരിചിതനായി. ഇപ്പോള്‍ അമൃത ടിവിയിലെ ഒരു പരിപാടിയിലൂടെ തന്റെ വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അരിസ്‌റ്റോ സുരേഷ്.
ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ചെയ്തു കൊണ്ടിരിക്കുകയാണ്്. അതിനുശേഷം വിവാഹമുണ്ടാകും. ഒരു പെണ്‍കുട്ടിയുമായി ചെറിയ അടുപ്പമുണ്ട്. കല്യാണം കഴിക്കാനുള്ള തീരുമാനവുമായി.
എന്നാല്‍, അതേക്കുറിച്ച് തുറന്നു പറയാന്‍ സമയമായില്ല. വിവാഹമെന്നത് രണ്ടു പേരുടെയും തീരുമാനമാണല്ലോ. പുള്ളിക്കാരിയും തിരക്കിലാണ്.
അതിനുശേഷമാകും വിവാഹം. വിവാഹം കഴിഞ്ഞാല്‍ ആണുങ്ങളെയൊക്കെ പൂട്ടിയിടുകയാണ് ചെയ്യുന്നത്. അവരവരുടേതായ കാര്യങ്ങള്‍ പറ്റില്ലല്ലോ എന്നും സുരേഷ് പറയുന്നു.