കുട്ടിക്കാലം മുതലുള്ള ആഗ്രഹം സഫലീകരിച്ച് സീരിയല്‍ താരം പ്രതീക്ഷ. ഒരു സ്വാര്യചാനലില്‍ നടന്ന പ്രോഗ്രാമിലാണ് പ്രതീക്ഷ തന്റെ ആഗ്രഹം സാക്ഷാത്കരിച്ചത്. നടന്‍ ബാലയോട് ഒരുപാട് ആരാധനആണെന്നും നടി ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് ഇപ്പോള്‍ ആടിയും പാടിയും ഒരുമിച്ചൊരു വേദിയും പങ്കിട്ട് നടി നേടിയത്. റിമി ടോമി അവതാരകയാകുന്ന പരിപാടിയില്‍ അതിഥികളായെത്തിയത് സീരിയല്‍ രംഗത്തെ മിന്നും താരങ്ങളായ റബേക്കയും, പ്രതീക്ഷയുമായിരുന്നു. ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങളും ഇരുവരും പരിപാടിയില്‍ പങ്കുവച്ചു. റിമിയുടെ ചോദ്യത്തിനു പ്രത്യേകിച്ചു സങ്കല്‍പങ്ങളൊന്നുമില്ലെന്നായിരുന്നു പ്രതീക്ഷയുടെ മറുപടി. എന്നാല്‍ പ്രതീക്ഷയുടെ സങ്കല്‍പത്തിലുള്ള വ്യക്തിയെ റബേക്ക വെളിപ്പെടുത്തി. സിനിമാതാരം ബാലയാണെങ്കില്‍ പ്രതീക്ഷയ്ക്ക് അത്രയും സന്തോഷം എന്നായിരുന്നു റബേക്ക പറഞ്ഞത്. ‘പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്തനംത്തിട്ടയാണ് എന്റെ സ്ഥലം, പത്താം ക്ലാസില്‍ പഠിക്കുമ്‌ബോള്‍ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാന്‍ ഇത് അറിഞ്ഞില്ല. അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നില്‍ക്കുന്നുതാണ് കാണുന്നത്” പ്രതീക്ഷ പറഞ്ഞു. അന്ന് ഒരുപാട് പണിപ്പെട്ട് പ്രതീക്ഷ ബാലയുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കി. ഇതെല്ലാം വെളിപ്പെടുത്തുമ്‌ബോള്‍ പ്രതീക്ഷയുടെ കണ്ണുകളിലെ തിളക്കം കണ്ടോ എന്നായിരുന്നു റബേക്കയുടെ പ്രതികരണം.
ആഗ്രഹം സഫലീകരിച്ച് പ്രതീക്ഷ; ആരാധികയ്ക്കുമുന്നില്‍ ബാല…
Tags: actor bala