സിനിമ താരങ്ങളുടേതെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നത് ഇപ്പോള്‍ ഒരു പതിവ് സംഭവം ആണ്. ഭാമയാണ് അതിന്റെ ഒടുവിലത്തെ ഇര. നടി ഭാമ ഒരു മധ്യവയസ്ക്കനുമായി കെട്ടിപിടിച്ചിരിക്കുന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ സാമൂഹിക മാധ്യമങ്ങള്‍ കൊണ്ടാടിയത്.
ഭാമയോടൊപ്പം ഗായിക രഞ്ജിനിയും നടി മുക്തയും ചിത്രത്തിലുണ്ട്. ചിത്രത്തില്‍ കണ്ട വ്യക്തിയേയും നടിമാരേയും ചേര്‍ത്ത് (ഭാമയെ പ്രത്യേകിച്ച്) നിരവധി അശ്ലീല കഥകള്‍ പ്രചരിച്ചിരുന്നു.ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ ഭാമ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഭാമ സത്യാവസ്ഥ പുറത്ത് പറഞ്ഞത്.
ഗായിക രഞ്ജിനി ജോസിന്റെ പിതാവ് ജോസ് ആണ് ഈ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ജോസ് അങ്കിള്‍ എന്നാണ് ഭാമ വിശേഷിപ്പിയ്ക്കുന്നത്. 2012 ല്‍ അമേരിയ്ക്കയില്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി പോയപ്പോള്‍ എടുത്ത ചിത്രമാണിതെന്നും താരം വ്യക്തമാക്കുന്നു. വാട്സ് ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് ഒന്ന് ആലോചിയ്ക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.