കൊച്ചി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സ് പാര്‍ട്ടികളും കേരളത്തില്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന നടന്‍ ബിനീഷ് ബാസ്റ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതിഷേധവുമായെത്തിയ ആള്‍ക്ക് മാസ് മറുപടിയുമായി ബിനീഷ്. തന്റെ പോസ്റ്റില്‍ സിനിമ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയ്ക്കാണ് ബിനീഷിന്റെ കട്ടയ്ക്കുള്ള മറുപടി.
കേരളത്തില്‍ ആര്‍.എസ്എസ് വര്‍ഗ്ഗീയത വര്‍ധിക്കുകയാണെന്നും അതിനെ ചെറുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കും സാധിക്കുമെന്നായിരുന്നു ബിനീഷിന്റെ പോസ്റ്റ്. താനൊരു ഉറച്ച കമ്മ്യൂണിസ്റ്റുകാരനാണെന്നും മരണംവരെ സി.പി.ഐ.എമ്മിനു മാത്രമേ വോട്ടു ചെയ്യുകയുള്ളുവെന്നും ബിനീഷ് തന്റെ പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ഈ പോസ്റ്റിനടിയിലാണ് ‘എന്നാല്‍ തന്റെ പടം സഖാക്കള്‍’ മാത്രം കണ്ടാല്‍ മതിയെന്ന കമന്റുമായി ഒരാള്‍ വന്നത്. ഇതിന് ബിനീഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
എന്റെ പടം വര്‍ഗ്ഗീയ വാദികള്‍ കാണണ്ട. വെറുതെ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. സിനിമയില്‍ വരുന്നതിനു മുമ്പ് താന്‍ മാര്‍ബിള്‍ പണിയെടുത്താണ് ജീവിച്ചത്. ഇനിയും ആ പണി എടുക്കാന്‍ യാതൊരു മടിയുമില്ലെന്നാണ് ബിനീഷിന്റെ മറുപടി.