ചെന്നൈ: നടനും സംവിധായകനുമായ ടി ആര്‍ രാജേന്ദറിനെ ട്രോളുന്നതിനെതിരെ മകന്‍ ചിമ്പു രംഗത്ത്. ശബ്ദങ്ങളുണ്ടാക്കുന്നതിനെയും അദ്ദേഹത്തിന്റെ നീളന്‍ തലമുടിയെയുമെല്ലാമാണ് ആളുകള്‍ കളിയാക്കുന്നത്, എന്നാല്‍, എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം സൃഷ്ടിച്ചപോലെ മറ്റാര്‍ക്കും സംഗീതം സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സിനിമാരംഗത്തെ ഏറ്റവും പരിചയസമ്പന്നനായ സംവിധായകനാണ് അദ്ദേഹം. അങ്ങനെയുള്ളൊരാള്‍ ട്രോള്‍ ചെയ്യപ്പെടുമ്പോഴും കളിയാക്കപ്പെടുമ്‌ബോഴും എനിക്ക് സങ്കടം തോന്നാറുണ്ട്. ട്രോളുന്നവര്‍ ആരാണെന്ന് നിങ്ങള്‍ക്ക് ചിന്തിച്ചാല്‍ മനസിലാകും. ശബ്ദങ്ങളുണ്ടാക്കുന്നതിനെയും അദ്ദേഹത്തിന്റെ നീളന്‍ തലമുടിയെയുമെല്ലാമാണ് ആളുകള്‍ കളിയാക്കുന്നത്. എന്നാല്‍, എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം സൃഷ്ടിച്ചപോലെ മറ്റാര്‍ക്കും സംഗീതം സൃഷ്ടിക്കാന്‍ കഴിയില്ലെന്നും ചിമ്പു പറഞ്ഞു. ഈ പ്രായത്തിലും അദ്ദേഹത്തിന് തന്റെ മുടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. വിമര്‍ശിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഇങ്ങനെ അവരുടെ മുടി സംരക്ഷിക്കാന്‍ കഴിയുന്നുണ്ട്. അദ്ദേഹത്തിന് ഒരു മോശപ്പെട്ട സ്വഭാവവും ഇല്ല. അദ്ദേഹത്തിന്റെ പ്രതിഭയില്‍ അസൂയപൂണ്ടവരാണ് ഇപ്പോള്‍ പരിഹാസവുമായി വരുന്നത്.വൃത്തികെട്ട മനോഭാവത്തോടെയല്ലാതെ അവര്‍ക്കൊന്നും ഒരു സ്ത്രീയെ നോക്കാന്‍ സാധിക്കില്ല. എന്നാല്‍ അദ്ദേഹം തന്റെ ഒരേ ഒരു പ്രണയമായ ഭാര്യയോട് സത്യസന്ധത പുലര്‍ത്തുന്ന മാന്യനാണ് . അവരെല്ലാം ഓരോതരം മയക്കുമരുന്നിന്റെയും അടിമയാണ്. എന്നാല്‍ അദ്ദേഹം ഈ വക ദു:ശീലങ്ങള്‍ ഒന്നുമില്ലാത്ത വ്യക്തിയും. അതുകൊണ്ട് എന്റെ അച്ഛന് സാധിക്കുന്ന ഒരു കാര്യം പോലും ഇവര്‍ക്കാര്‍ക്കും ചെയ്യാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ ട്രോളുന്നത്.നമ്മളില്‍ ഒരാള്‍ അനുഗ്രഹീതനും പ്രതിഭാധനനുമാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ബഹുമാനിക്കുന്ന ചിലര്‍ കാരണമാണ് ഇന്ന് ഇത്രയും വലിയ ഉയരത്തിലെത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. അവരോട് ഞാന്‍ നന്ദി പറയുകയാണെന്നും ചിമ്പു വ്യക്തമാക്കി.
വൃത്തികെട്ട മനോഭാവത്തോടെയല്ലാതെ അവര്‍ക്കൊന്നും ഒരു സ്ത്രീയെ നോക്കാന്‍ സാധിക്കില്ല; അച്ഛനെ ട്രോളുന്നവര്‍ക്ക് മറുപടിയുമായി ചിമ്പു
Tags: actor chimbu