നടന്‍ ചിമ്പുവിനൊപ്പം അഭിനയിച്ചവര്‍ക്ക് പരാതികള്‍ പറയാനേ സമയമുണ്ടായിരുന്നുള്ളൂ. ഷൂട്ടിങിന് വൈകിയെത്തുന്നതും നിബന്ധനകളും കാരണം നിരവധിപ്പേര്‍ നടനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സമീപകാലത്ത് ‘അഅഅ’ എന്ന ചിത്രത്തിലെ നടന്റെ മോശം പ്രകടനം കാരണം നഷ്ടം നേരിടേണ്ടി വന്ന നിര്‍മ്മാതാവ് ചിമ്പുവിനെതിരെ തിരിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ താരത്തിന് അവസരങ്ങള്‍ കുറഞ്ഞുവരുന്നുണ്ട്. മണിരത്‌നം ഒരുക്കുന്ന ചെക്ക സിവന്ത വാനം എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചുവരുന്നത്.
സാമൂഹ്യപ്രശ്‌നങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ താരം നടത്താറുണ്ട്. കാവേരി പ്രശ്‌നത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെ അറസ്റ്റ് ചെയ്ത് പുറത്തുവിടാതായപ്പോള്‍ ആദ്യം പ്രതികരിച്ചത് ചിമ്പുവായിരുന്നു. ആരാധകരുടെ ദു:ഖങ്ങളിലും താരം പങ്കുചേരാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടനെ തെരുവോരത്തെ മതിലുകളില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതായി ആരാധകര്‍ കണ്ടു.