ചെന്നൈ: നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദം തള്ളിയ വിധിക്കെതിരെ മേലൂര്‍ സ്വദേശികളായ വൃദ്ധദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. മേലൂര്‍ സ്വദേശികളായ കതിരേശന്‍ മീനാക്ഷി ദമ്പതികള്‍ ധനുഷ് തങ്ങളുടെ നാടുവിട്ടുപോയ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വരികയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ഹര്‍ജി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് തള്ളി. അന്ന് ധനുഷ് ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്നും ഇത് അംഗീകരിക്കരുതെന്നും കാണിച്ചായിരുന്നു ദമ്പതികളുടെ രണ്ടാമത്തെ ഹര്‍ജി. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി നാടുവിട്ട തങ്ങളുടെ മകനാണ് ധനുഷെന്ന് അവകാശപ്പെട്ട ദമ്പതികള്‍ പ്രതിമാസ ചെലവിനായി 65,000 രൂപ ധനുഷ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. സിനിമാ സംവിധായകന്‍ കസ്തൂരിരാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.
ധനുഷ് മകനാണെന്ന ആരോപണം; വൃദ്ധ ദമ്പതികളുടെ ഹര്‍ജി തള്ളി
Tags: danush case