വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്മാരാണ്; അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല: ദേവന്‍

വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് ദേവന്‍. ഇടയ്ക്ക് മലയാള സിനിമകള്‍ ഉപേക്ഷിച്ച തമിഴിലും തെലുങ്കിലും താരം സജീവമായിരുന്നു. അത്തരം സിനിമകള്‍ അഭിനയിച്ചത്, ഇവിടുത്തെ ചില സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് കൊണ്ടാണെന്ന് നടന്‍ ദേവന്‍ വെളിപ്പെടുത്തി. നടന്‍ വിജയ രാഘവനൊപ്പം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ദേവന്റെ വെളിപ്പെടുത്തല്‍.

”ഇവിടുത്തെ പല സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ് മറ്റു ഭാഷകളിലേക്ക് പോകാന്‍ കാരണം. തമിഴിലും തെലുങ്കിലും അഭിനയിച്ചത് കൊണ്ടാണ് പിടിച്ചു നിന്നത്.” ദേവന്‍ പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം നില്‍ക്കുന്ന നടന്‍മാരുണ്ട്. പക്ഷേ അവര്‍ കയറിവരുമ്പോള്‍ എവിടേയോ ഒരു ബ്രേക്ക് വരുന്നുണ്ട്. വലിയ നടന്‍മാര്‍ സിനിമകളില്‍ ഇടപെടുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

‘വിജയരാഘവന്‍ വേണോ ദേവന്‍ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ നായകന്‍മാരാണ്. അവരുടെ യെസ് ഇല്ലാതെ ഒന്നും പറ്റില്ല. അതാണ് ഇവിടുത്തെ രാഷ്ട്രീയം’ ദേവന്‍ പറഞ്ഞു.

Top