മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്; വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; ജീവിതം തകര്‍ത്തത് സിന്തറ്റിക് ലഹരി; തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസന്‍

സിന്തറ്റിക് ലഹരിക്ക് അടിമായിരുന്നെന്ന് തുറന്ന് പറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു കാലത്ത് ഭയങ്കര ആല്‍ക്കഹോളിക്കായിരുന്നു. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. കല്യാണത്തിന്റെ തലേന്നും അന്നും മദ്യപിച്ചിട്ടുണ്ടെന്നും ധ്യാന്‍ പറഞ്ഞു. സിനിമാ പ്രമോഷന്റെ ഭാഗമായി മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ തുറന്ന് പറഞ്ഞത്.

‘താന്‍ സംവിധാനം ചെയ്ത ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്ന സിനിമയിലെ നായകന് തന്റെ ജീവിതവുമായി സാമ്യമുണ്ട്. ഞാന്‍ നശിച്ചുപോകുമെന്നാണ് കുടുംബം മൊത്തം കരുതിയിരുന്നത്. മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്. തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. 2018 മുതല്‍ സിന്തറ്റിക് ലഹരി ഉപയോഗിച്ച് തുടങ്ങി. എന്റെ ജീവിതം നശിച്ചത് ഇതോടു കൂടിയാണ്.. ‘ധ്യാന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ മകള്‍ ജനിച്ചതോടെ ജീവിതം മാറി. ഇപ്പോള്‍ സിനിമയാണ് എന്റെ റീഹാബ്. സിനിമ ചെയ്യാതെ ഒരു ദിവസം പോലും ഇരിക്കുന്നില്ല. ചിലപ്പോള്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന പോലുള്ള സിനിമകള്‍ നിര്‍ത്തി നല്ല സിനിമകള്‍ ചെയ്യുമായിരിക്കുമെന്നും ധ്യാന്‍ പറഞ്ഞു.

Top