അമ്മയെ നയിക്കാൻ മോഹൻലാലില്ല !! ഭാരവാഹിയാകാൻ താൽപര്യമില്ലെന്ന തീരുമാനം സഹപ്രവർത്തകരെ അറിയിച്ചു.

കൊച്ചി: അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് മോഹൻലാൽ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഘടനയിലെ എക്സിക്യൂട്ടീവ് അം​ഗങ്ങളായ സിദ്ദീഖ്, ബാബുരാജ് എന്നിവർക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്നതിനെത്തുടർന്നായിരുന്നു മോഹൻലാൽ രാജി വെച്ചിരുന്നത് .അമ്മയുടെ പ്രസിഡന്റായി എതിരില്ലാതെയാണ് ഇക്കഴിഞ്ഞ ജൂണിൽ മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. 25 വർഷത്തിനുശേഷം ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്ത് സ്വമേധയ ഒഴിഞ്ഞപ്പോൾ മോഹൻലാലും പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഇടവേള ബാബുവിന് പുറകെ മോഹൻലാലും നേതൃത്വത്തിൽ നിന്നും പിന്മാറിയാൽ സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അഭിപ്രായം ഉയർന്നതോടെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത്. മോഹൻലാൽ അടക്കം മുഴുവൻ ഭാരവാഹികളും രാജിവെച്ചശേഷം നിലവിലുള്ള നേതൃത്വം അഡ്ഹോക് കമ്മിറ്റിയായി നിന്നാണ് സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. കൂട്ടരാജിയുണ്ടായപ്പോൾ ഇനി ആര് നേതൃസ്ഥാനത്ത് വരണമെന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. സംഘടനയിലെ അം​ഗങ്ങളിൽ ഭൂരിഭാ​ഗം പേരും മോഹൻലാൽ തിരിച്ച് വരണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടത്. അ‌മ്മ തിരിച്ചുവരവിന്റെ പാതയിലാണെന്നും പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അടുത്തിടെ സുരേഷ് ​ഗോപി പറഞ്ഞപ്പോഴും മോഹൻലാൽ തലപ്പത്തേക്ക് തിരിച്ചുവരുമെന്ന ആശ്വസത്തിലായിരുന്നു അം​ഗങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ ഇപ്പോൾ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. അമ്മ സംഘടനയുടെ ഭാരവാഹിയാകാൻ ഇനി താനില്ലെന്ന് നടൻ സഹപ്രവർത്തകരെ അറിയിച്ചു. ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും താരത്തോട് പറഞ്ഞുവെന്നും റിപ്പോർട്ടുണ്ട്. അതിനാൽ തന്നെ സംഘടനയുടെ ജനറൽബോഡിയും തെരഞ്ഞെടുപ്പും ജൂണിലായിരിക്കും നടക്കുക.

Top