മകളുടെ ആദ്യചിത്രം പങ്കുവച്ച് നീല്‍ നിതിന്‍ മുകേഷ്

ദില്ലി: ജനിച്ച് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് ബോളിവുഡ് നടന്‍ നീല്‍ നിതിന്‍ മുകേഷ്. ‘ഡോട്ടേഴ്‌സ് ഡേ’ പ്രമാണിച്ചാണ് താരം തന്റെ പെണ്‍കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്.  ‘ഇനിയെന്നും ഡോട്ടേഴ്‌സ് ഡേ’ ആണെന്ന അടിക്കുറിപ്പുമായാണ് ഭാര്യ രുക്മിണി സഹായ്‌ക്കൊപ്പം കുഞ്ഞിനെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന ചിത്രം നീല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 2017 ഫെബ്രുവരിയിലായിരുന്നു നീലിന്റെയും രുക്മിണിയിയുടെയും വിവാഹം. ഭാര്യ ഗര്‍ഭിണിയായപ്പോഴും, കുഞ്ഞ് പിറന്നപ്പോഴുമെല്ലാം നീല്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആ സന്തോഷം പങ്കിട്ടിരുന്നു. നൂര്‍വി നീല്‍ മുകേഷ് എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്നും ‘മുകേഷ്’ കുടുംബം ആകെ സന്തോഷത്തിലാണെന്നും നീല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശസ്ത പിന്നണി ഗായകന്‍ നിതിന്‍ മുകേഷ് ആണ് നീലിന്റെ പിതാവ്.

 

Top