മുംബൈ :ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഹിന്ദി സീരിയല്‍ നടന്റെ നില കൂടുതല്‍ പരുങ്ങലിലേക്ക്. പ്രശസ്ത ഹിന്ദി സീരിയല്‍ നടന്‍ പിയൂഷ് സഹദേവിനെതിരെയാണ് ബലാത്സംഗ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നത്. ഏറ്റവുമൊടുവിലായി
വൈദ്യ പരിശോധനയില്‍ പീയുഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് അദ്ദേഹത്തിന് തിരിച്ചടിയായി. കഴിഞ്ഞ നവംബര്‍ 22 നാണ് 23 വയസ്സുകാരിയായ ഒരു യുവതി പിയൂഷിനെതിരെ പീഡന ആരോപണവുമായി രംഗത്ത് വന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയുമായി പീയൂഷ് കഴിഞ്ഞ ഏതാനും നാളുകളായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു യുവതിയുമൊത്തുള്ള പിയൂഷിന്റെ ചില സംശയാസ്പദമായ ചിത്രങ്ങള്‍ പെണ്‍കുട്ടി കാണുവാനിടയായി. ഇതിനെ തുടര്‍ന്ന് പിയൂഷ് തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പിയൂഷിനെതിരായുള്ള കേസ്. കഴിഞ്ഞയാഴ്ച കോടതി ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. പിയൂഷ് ഇപ്പോള്‍ മുംബൈയിലെ അര്‍തുര്‍ റോഡ് ജയിലിലാണ്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കുറഞ്ഞത് 90 ദിവസമെങ്കിലും നടന്‍ അകത്ത് കിടക്കേണ്ടി വരുമെന്ന് പൊലീസ് അധികാരികള്‍ അറിയിച്ചു.