ചെന്നൈ: പ്രശസ്ത സീരിയല്‍ നടി സബര്‍ണ ആനന്ദിന്റെ മരണം കൊലപാതകമെന്ന് സൂചന. തമിഴ് മാധ്യമങ്ങളാണ് സബര്‍ണയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന പിതാവും വിശദീകരിച്ചു. ഇതോടെ പൊലീസ് കൊലപാതകമെന്ന നിഗമനത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടു പോവുകയാണ്.
‘സൈക്കോളജി ബിരുദിധാരിയാണ് സബര്‍ണ. തീരുമാനങ്ങള്‍ എല്ലാം കൃത്യതയോടെ മാത്രമേ എടുക്കാറുള്ളു. കുടുംബപരമായി യാതൊരു പ്രശ്നങ്ങളുമില്ല. സബര്‍ണ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ സംശയമുണ്ട്.’ സബര്‍ണയുടെ പിതാവ് പറയുന്നു. പൂര്‍ണ നഗ്നയായിട്ടാണ് സബര്‍ണയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സബര്‍ണയുടെ മുറിയില്‍ നാലു പേര് വന്ന പോയതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മൃതദേഹത്തില്‍ മുറിവുകള്‍ ഉള്ളതായും കണ്ടെത്തിയിരുന്നു. ഇതെല്ലാമാണ് നടി ബലാത്സംഗത്തിനിരയായെന്ന സംശയത്തിലേക്ക് അന്വേഷണസംഘത്തെ അടുപ്പിക്കുന്നത്. സബര്‍ണയുടെ ഫോണ്‍ സംഭാഷണം പൊലീസ് പരിശോധിക്കുന്നു
ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി സബര്‍ണ മുംബൈയില്‍ പോയിരുന്നു. അവിടെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുമായി നടി പ്രണയത്തിലായിരുന്നെന്നും സൂചനയുണ്ട്. ഈ ബന്ധം തകര്‍ന്നതോടെ നടി മാനസികമായി തളര്‍ന്നിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇയാളെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആത്മഹത്യക്ക് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ നടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമയായിരുന്നെന്നും കഴിഞ്ഞദിവസങ്ങളില്‍ സുഹൃത്തുക്കളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ പോലും കഴിയാത്ത സാമ്പത്തിക പ്രശ്നം താരം നേരിട്ടിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച ഡയറിയിലും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് നടി പറഞ്ഞതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ ഇതൊക്കെ സബര്ണ്ണയുടെ പിതാവ് അംഗീകരിക്കുന്നില്ല. കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമായി ഇതിനെ അദ്ദേഹം സംശയിക്കുന്നു. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് പൊലീസും കാണുന്നത്. മൃതദേഹം നഗ്നയായി കാണപ്പെട്ടതിനാല്‍ ദുരൂഹത ഏറെയാണെന്ന് പൊലീസും വിലിയിരുത്തുന്നു. അതുകൊണ്ട് തന്നെ പഴുതുകള്‍ അടച്ചുള്ള അന്വേഷണം നടത്തും. കൂട്ടുകാരെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. താരത്തിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൂന്നു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു പൊലീസ് എത്തി വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു.
സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലര്‍ അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ. വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവര്‍ ചെയ്തിട്ടുണ്ട്. മഴവില്‍ മനോരമയിലെ മായാമോഹിനി എന്ന സീരിയലില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ വീട്ടില്‍ സബര്‍ണ്ണ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സബര്‍ണ്മയുടെ അച്ഛന് അനന്ദ് കുമാറും അമ്മ പുഷ്പ ലതയും സഹോദരനും വിരുഗംബാക്കത്താണ് താമസം.