ചെന്നൈ: കഴിഞ്ഞ ദിവസം വീടിനുള്ളില്‍ മരിച്ച നിലിയില്‍ കണ്ടെത്തിയ സീരിയല്‍ താരം സബര്‍ണ മലയാളി കുടുംബ പ്രേക്ഷകര്‍ക്കും സുപരിചിത. മഴവില്‍ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലെ താരമായി മരിച്ച സബര്‍ണ. അതേ സമയം സബര്‍ണയുടെ ആത്മഹത്യയിലെ ദൂരഹത മാറുന്നില്ല. ചെന്നൈയിലെ മധുരോവയലിലെ വീട്ടിലാണ് സബര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണകാരണം ഇനിയും വ്യക്തമല്ല. കുറച്ചു ദിവസങ്ങളായി സബര്‍ണ്ണ കടുത്ത നിരാശയിലായിരുന്നു എന്ന വിവരം മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്
താരത്തിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൂന്നു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു പൊലീസ് എത്തി വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു.
സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലര്‍ അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ. വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവര്‍ ചെയ്തിട്ടുണ്ട്.
ശക്തയായ സ്ത്രീയായിരുന്നെന്നും നിരവധി വ്യക്തിപരമായ പ്രശ്നങ്ങള്‍ അലട്ടിയിരുന്നെന്നും സബര്‍ണയുടെ സുഹൃത്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു. പലതവണ കടുത്ത ടെന്ഷനില് സബര്‍ണയെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ മരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും സഹപ്രവര്‍ത്തകരും പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.ചെന്നൈയിലെ വീട്ടില്‍ സബര്‍ണ്ണ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സബര്‍ണ്മയുടെ അച്ഛന് അനന്ദ് കുമാറും അമ്മ പുഷ്പ ലതയും സഹോദരനും വിരുഗംബാക്കത്താണ് താമസം. ഇവര്‍ക്കും ആത്മഹത്യാ കാരണത്തെ കുറിച്ച് സൂചനയൊന്നുമില്ല. മകള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാനായിരുന്നു ഇഷ്ടമെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.