ചെന്നൈ: തമിഴ് സീരിയല്‍ നടിയും അവതാരകയുമായ സബര്‍ണ ആനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളം സീരിയന് നടനെ ചെന്നൈ പോലീസ് ചോദ്യം ചെയ്യുമെന്ന് സൂചന. തമിഴ് മാധ്യമങ്ങളാണ് ഇത് സംഭന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
സബര്‍ണ നിരന്തരമായി ചെന്നൈയില്‍നിന്നു കേരളത്തിലേക്കു യാത്ര ചെയ്തിരുന്നെന്നും കേരളത്തിലെ ഒരു നമ്പരിലേക്കു നിരന്തരം ഫോണ്‍കോളുകള്‍ ചെയ്തിരുന്നതായും തമിഴ്മാദ്ധ്യമങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളി സീരിയില്‍ നടനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറച്ചുനാളായി സബര്‍ണ നിരന്തരം ചെന്നൈയില്‍നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്തിരുന്നു. ഈ യാത്രകളും സംശയത്തിന് ഇടനല്കുന്നു.
മലയാളത്തിലെ ചില സീരിയലുകളിലും സബര്‍ണ അഭിനയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പരിയചപ്പെട്ട ആരോ ആണ് സബര്‍ണയുടെ കാമുകന് എന്നാണു തമിഴ് നാട് പൊലീസ് കരുതുന്നത്. വീട്ടുകാരുമായി അകല്ചയിലായിരുന്നില്ലെങ്കിലും ചെന്നൈയില്‍ ഒറ്റയ്ക്കാണ് സബര്‍ണ താമസിച്ചിരുന്നത്. ചില സുഹൃത്തുക്കളില്‍നിന്നാണു സബര്ണയ്ക്കു മലയാള സീരിയല്‍ രംഗത്തെ ഒരാളുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസിനു സൂചന ലഭിച്ചത്. എന്നാല്‍ ആരാണെന്നു വ്യക്തമായിട്ടില്ല. തനിക്കു മലയാളത്തിലെ ഒരു സീരിയല്‍ താരവുമായി പ്രണയമുണ്ടായിരുന്നെന്നും എന്നാല്‍ ഇതാരാണെന്നു സബര്‍ണ വെളിപ്പെടുത്തിയിട്ടില്ലെന്നുമാണു സുഹൃത്തുക്കള്‍ പറയുന്നത്
സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലര്‍ അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ. വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവര്‍ ചെയ്തിട്ടുണ്ട്. മഴവില്‍ മനോരമയിലെ മായാമോഹിനി എന്ന സീരിയലില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ വീട്ടില്‍ സബര്‍ണ്ണ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സബര്‍ണ്മയുടെ അച്ഛന് അനന്ദ് കുമാറും അമ്മ പുഷ്പ ലതയും സഹോദരനും വിരുഗംബാക്കത്തായിരുന്നു താമസം.
സബര്‍ണ ആത്മഹത്യ ചെയ്തതാണെന്ന് വരുത്താനുള്ള നീക്കവും സജീവമാണ്. സുഹൃത്തുക്കളില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമ്പോ!ഴും സബര്‍ണയ്ക്ക് ആത്മഹത്യ ചെയ്യേണ്ട കാരണങ്ങള്‍ നിരത്താനാണു ചെന്നൈ പൊലീസ് ശ്രമിക്കുന്നത്. വ്യക്തിബന്ധങ്ങളിലെ അകല്ചയാണ് തന്റെ മാനസിക നില തകര്‍ത്തതെന്നു വ്യക്തമാക്കുന്ന പോസ്റ്റുകള്‍ സബര്‍ണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, സാമ്പത്തികപ്രശ്നങ്ങള്‍ സബര്ണയ്ക്കുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും വരുത്താനാണ് നീക്കം.
കടുത്തരീതിയില്‍ സബര്‍ണ മയക്കുമരുന്നുപയോഗിച്ചിരുന്നെന്നും സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി ഡയറിയില്‍ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സബര്‍ണ ബലാത്സംഗത്തിന് ഇരയായിരുന്നെന്നും വീട്ടില്‍ സംഭവദിവസം നാലുപേര്‍ വന്നിരുന്നെന്നും സൂചനയുണ്ട്. സബര്‍ണയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകളാണ് ബലാത്സംഗം ചെയ്യപ്പെട്ടോ എന്ന സംശയത്തിലേക്കു നയിക്കുന്നത്. ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള മോഹത്തില്‍ സബര്‍ണ അടുത്തകാലത്തു മുംബൈയില്‍ പോയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ബോളിവുഡ് സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി സബര്‍ണ മുംബൈയില്‍ പോയിരുന്നു. അവിടെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുമായി നടി പ്രണയത്തിലായിരുന്നെന്നും സൂചനയുണ്ട്. എന്നാല്‍ ഇതൊക്കെ സബര്ണ്ണയുടെ പിതാവ് അംഗീകരിക്കുന്നില്ല. കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമായി ഇതിനെ അദ്ദേഹം സംശയിക്കുന്നു. ഈ സാഹചര്യത്തെ ഗൗരവത്തോടെയാണ് പൊലീസും കാണുന്നത്.
മൃതദേഹം നഗ്നയായി കാണപ്പെട്ടതിനാല്‍ ദുരൂഹത ഏറെയാണെന്ന് പൊലീസും കുടുംബവും വിലയിരുത്തുന്നു. ‘സൈക്കോളജി ബിരുദിധാരിയാണ് സബര്‍ണ. തീരുമാനങ്ങള്‍ എല്ലാം കൃത്യതയോടെ മാത്രമേ എടുക്കാറുള്ളു. കുടുംബപരമായി യാതൊരു പ്രശ്നങ്ങളുമില്ല. സബര്‍ണ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മരണത്തില്‍ സംശയമുണ്ട്.’ സബര്‍ണയുടെ പിതാവ് പറയുന്നു. പൂര്‍ണ നഗ്നയായിട്ടാണ് സബര്‍ണയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെന്നൈയിലെ വീട്ടില്‍ സബര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. താരത്തിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൂന്നു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു പൊലീസ് എത്തി വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു.