സിജു വില്‍സന് ‘ഹാപ്പി വെഡ്ഡിങ്’; ക്രിസ്ത്യന്‍-ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹച്ചടങ്ങുകള്‍ നടന്നതുകൊച്ചിയില്‍

കൊച്ചി: സിനിമാ താരം സിജു വില്‍സണ്‍ വിവാഹിതനായി. ദ്വീര്‍ഘകാലമായുള്ള പ്രണയത്തിന് ഒടുവില്‍ ശ്രുതിയെയാണ് വധുവാക്കിയത്. ഇന്നലെ കൊച്ചിയില്‍ വച്ചായിരുന്നു വിവാഹം. ഇതു മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ രണ്ട് മതാചാര പ്രാകരം വിവാഹം നടന്നു. ക്രിസ്ത്യന്‍-ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍.

തുടര്‍ന്ന് അങ്കമാലി, തുറവര്‍ കണ്‍വന്‍ഷനല്‍ സെന്ററില്‍ റിസപ്ഷനും നടന്നു. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്ട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് വില്‍സണ്‍ ജോസഫ് അഭിനയജീവിതത്തിനു തുടക്കമിടുന്നത്. 2013ല്‍ നേരം, പിന്നീട് അല്‍ഫോന്‍സിന്റെ തന്നെ പ്രേമം എന്നീ സിനിമകളിലൂടെ സിജു ശ്രദ്ധനേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിജു നായകനായി എത്തിയ ഹാപ്പി വെഡ്ഡിങ് എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഒമര്‍ ലുലു ആയിരുന്നു സംവിധാനം. കട്ടപ്പനയിലെ ഋത്വിക് റോഷനിലാണ് സിജു അവസാനം അഭിനയിച്ചത്. സൂപ്പര്‍ഹിറ്റായ പ്രേമത്തിലും ശ്രദ്ധേയ വേഷമായിരുന്നു സിജുവിനുണ്ടായിരുന്നത്

Top