കൊക്കെയ്‌ന്‍ കേസ്‌ അട്ടിമറിച്ചു?..സാമ്പിള്‍ പരിശോധനയില്‍ മയക്കുമരുന്ന്‌ ഉപയോഗിച്ചെന്ന്‌ സ്‌ഥിരീകരിക്കാനായില്ല

കൊച്ചി :സിനിമാ താരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്‌ന്‍ കേസ്‌ അട്ടിമറിക്കപ്പെട്ടു. സാമ്പിള്‍ ശേഖരിക്കുന്നതില്‍ പോലീസിനു സംഭവിച്ച സാങ്കേതികപ്പിഴവുകളാണ്‌ തിരിച്ചടിക്കു കാരണമായിരിക്കുന്നത് .മനപ്പൂര്‍വം അട്ടിമറിക്കപ്പെടാന്‍ വേണ്ടി കരുക്കള്‍ നീക്കിയതാണെന്നും ആരോപണം ഉയരാം . പ്രതികളുടെ രക്‌തത്തില്‍ കൊക്കെയ്‌ന്റെ അംശം തെളിയിക്കാനുള്ള സംവിധാനം ഇല്ലെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി, ഹൈദരാബാദ്‌ ലാബുകള്‍ പോലീസ്‌ പരിശോധനയ്‌ക്കയച്ച സാമ്പിളുകള്‍ തിരിച്ചയച്ചതോടെയാണ്‌ കേസ്‌ ദുര്‍ബലമാകുമെന്ന്‌ ഉറപ്പായത്‌. ഇതോടെ പ്രതികള്‍ മയക്കുമരുന്ന്‌ ഉപയോഗിച്ചെന്ന കുറ്റം ഒഴിവാക്കി മയക്കുമരുന്നു കൈവശംവച്ചതിനു സഹസംവിധായിക ബ്ലെസി സില്‍വസ്‌റ്ററിനെതിരേ കേസെടുത്ത്‌ പിടിയിലായ മറ്റുള്ളവരെ കുറ്റവിമുക്‌തരാക്കാനാണു പോലീസ്‌ നീക്കം.സിഗരറ്റിനൊപ്പം കലര്‍ത്തിയാണു പ്രതികള്‍ കൊക്കെയ്‌ന്‍ ഉപയോഗിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതു തെളിയിക്കാന്‍ സിഗരറ്റ്‌ കുറ്റികളും പ്രതികളുടെ രക്‌തസാമ്പിളുകളും ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബിലേക്ക്‌ പരിശോധനയ്‌ക്കായി അയച്ചു.
കൊക്കെയ്‌ന്‍ ഉപയോഗം കണ്ടെത്താന്‍ ഈ സാംപിളുകള്‍ മതിയാവില്ലെന്നും പോലീസ്‌ നല്‍കിയ സാംപിളുകള്‍ പരിശോധിക്കാന്‍ സംവിധാനമില്ലെന്നുമാണ്‌ ഫോറന്‍സിക്‌ ലാബ്‌ അധികൃതരുടെ നിലപാട്‌. ഇതോടെ പ്രതികളുടെ കൊക്കെയ്‌ന്‍ ഉപയോഗം കോടതിയില്‍ ശാസ്‌ത്രീയമായി തെളിയിക്കാന്‍ പോലീസിനു കഴിയാതെ വരും.cocain-case_1_d

കൊക്കെയ്‌ന്‍ കൈവശംവച്ചെന്നും വിറ്റെന്നും പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ലഹരിമരുന്ന്‌ ഉപയോഗത്തെക്കാള്‍ വലിയ കുറ്റം ഇതാണെന്നുമാണു പോലീസിന്റെ വാദം.
രണ്ടു ഗ്രാമിലധികം കൊക്കെയ്‌ന്‍ കൈവശം വയ്‌ക്കുന്നത്‌ വില്‍പനയ്‌ക്കുവേണ്ടിയാണെന്നതിനാല്‍ കുടുതല്‍ ശക്‌തമായ വകുപ്പുകളാണ്‌ ചുമത്തിയിട്ടുള്ളതെന്നും ഏഴുഗ്രാം പിടിച്ചെടുത്തിട്ടുള്ളതിനാല്‍ കേസ്‌ ദുര്‍ബലമാകില്ലെന്നും പോലീസ്‌ പറയുന്നു. എന്നാല്‍, രക്‌തസാമ്പിളില്‍ കൊക്കെയിന്റെ അംശം ഇല്ലാത്തതിനാല്‍ പ്രതികള്‍ നിരപരാധികളാണെന്നും ഇവരെ കുടുക്കാന്‍ ഫ്‌ളാറ്റില്‍ രഹസ്യമായി കഞ്ചാവ്‌ വച്ചശേഷം പോലീസിന്‌ വിവരം നല്‍കിയതാണെന്നുമുള്ള വാദം പ്രതിഭാഗം ഉന്നയിച്ചാല്‍ പ്രോസിക്യൂഷന്‍ വിയര്‍ക്കും.
കഴിഞ്ഞ ജനുവരി 30 ന്‌ അര്‍ധരാത്രിയാണ്‌ യുവനടന്‍ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും കൊക്കെയ്‌ന്‍ സഹിതം ഇവര്‍ താമസിച്ച ഫ്‌ളാറ്റ്‌ റെയ്‌ഡ്‌ ചെയ്‌ത്‌ പോലീസ്‌ പിടികൂടിയത്‌.കൊച്ചിയിലെ ലഹരി മാഫിയയുടെ പ്രധാന കണ്ണിയായ നിര്‍മാതാവിനെതിരേയും അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചിരുന്നു. കേന്ദ്രത്തില്‍ ഉന്നത ബന്ധങ്ങളുള്ള നിര്‍മാതാവ്‌ വിവാദമായ മയക്കുമരുന്നു കേസുകളിലെല്ലാം ഉള്‍പ്പെട്ടിരുന്നു.cocaisss_girls2014 ജൂലൈയില്‍ കൊച്ചിയിലെ സ്‌റ്റാര്‍ ഹോട്ടലിലും പിന്നീട്‌ മറൈന്‍ ഡ്രൈവില്‍ ആഡംബര നൗകയിലും നടന്ന ലഹരി മരുന്നുവേട്ടയില്‍ ഇതേ നിര്‍മാതാവിന്റെ പേര്‌ ഉയര്‍ന്നിരുന്നെങ്കിലും ഉന്നത രാഷ്‌ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ കേസ്‌ ഒതുക്കിയെന്നാണ്‌ ആക്ഷേപം.വിനയായത്‌ മുടി മുറിച്ചതും മൂത്രം പരിശോധനയ്‌ക്ക്‌ അയയ്‌ക്കാതിരുന്നതും അഞ്ചു പ്രതികളുടെയും രക്‌തസാമ്പിളുകളില്‍ കൊക്കെയ്‌ന്റെ അംശമില്ലെന്ന കാക്കനാട്‌ റീജണല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിന്റെ റിപ്പോര്‍ട്ട്‌ നേരത്തെ പുറത്തുവന്നിരുന്നു. പിന്നീട്‌ എച്ച്‌.പി.സി.എല്‍. എന്ന ആധുനിക പരിശോധനയ്‌ക്കായി രക്‌തസാമ്പിളുകള്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ ഫോറന്‍സിക്‌ ലാബിലേക്ക്‌ അയച്ചെങ്കിലും ഇവിടെ ഈ സംവിധാനമില്ലെന്ന്‌ കാട്ടി സാമ്പിളുകള്‍ തിരിച്ചയച്ചു. ഹൈദരാബാദിലെ ഫോറന്‍സിക്‌ ലാബിലേക്ക്‌ അയച്ചപ്പോഴും ഇതേ മറുപടിയാണ്‌ കിട്ടിയത്‌. ഇതോടെ പ്രതികള്‍ മയക്കുമരുന്ന്‌ ഉപയോഗിച്ചെന്ന കുറ്റം ഒഴിവാക്കാന്‍ പോലീസ്‌ തീരുമാനിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

cocain-report
മുടിത്തുമ്പാണ്‌ പരിശോധനയ്‌ക്കു ലഭിച്ചിരുന്നതെങ്കില്‍ കൃത്യമായ റിപ്പോര്‍ട്ട്‌ കിട്ടുമായിരുന്നുവെന്നാണ്‌ ലാബ്‌ അധികൃതര്‍ വെളിപ്പെടുത്തിയത്‌. ഈ പരിശോധന ഒഴിവാക്കാനാണ്‌ ജയില്‍ ദിനാഘോഷത്തിന്റെ മറവില്‍ ഷൈന്‍ ടോം ചാക്കോയുടെ മുടി മുറിച്ചത്‌ എന്ന്‌ അന്നേ ആരോപണം ഉയര്‍ന്നിരുന്നു. രക്‌തം, മൂത്രം, മുടിത്തുമ്പ്‌ എന്നിവ പരിശോധിച്ചാല്‍ ശരീരത്തിലെ കൊക്കെയ്‌ന്‍ അംശം കണ്ടെത്താം. രക്‌തത്തില്‍ മണിക്കൂറുകള്‍ മാത്രമേ കൊക്കെയ്‌ന്‍ അംശം നിലനില്‍ക്കൂ. മൂത്രത്തില്‍ 23 ദിവസവും മുടിത്തുമ്പില്‍ മൂന്നുമാസം വരെയും നിലനില്‍ക്കും.സിനിമാതാരമടക്കമുള്ള സംഘത്തെ പിടികൂടി 24 മണിക്കൂറിനു ശേഷമാണ്‌ രക്‌തസാമ്പിളുകള്‍ ലാബിലെത്തിച്ചത്‌. രക്‌തത്തില്‍ കലര്‍ന്ന്‌ ഒന്നര മണിക്കൂറിനുള്ളില്‍ കൊക്കെയ്‌ന്‍ അംശം പകുതിയാകുമെന്നു മനസിലാക്കിയാണ്‌ രക്‌തം ലാബില്‍ എത്തിക്കാന്‍ വൈകിച്ചതെന്നാണ്‌ ആക്ഷേപം.

Top