തിരു സംവിധാനം ചെയ്ത് കാര്‍ത്തികും മകന്‍ ഗൗതം കാര്‍ത്തികും ഒരുമിച്ചെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ചന്ദ്രമൗലി. രജിന കസാണ്ട്ര, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങില്‍ വിശാല്‍ പങ്കെടുത്തിരുന്നു.
തിരുവിനൊപ്പം മൂന്നാമത്തെ ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും വിശാല്‍ പറഞ്ഞു. തിരുവിന്റെ ഏതു സിനിമ എടുത്താലും വെള്ളത്തിനടിയില്‍ എടുക്കുന്ന ഒരു രംഗം കാണും. പാണ്ഡ്യനാട് എന്ന സിനിമയില്‍ ലക്ഷ്മി മേനോനൊപ്പം വെള്ളത്തിനടിയിലെ രംഗം ആസ്വദിച്ചാണ് ചെയ്തതെന്ന് വിശാല്‍ പറഞ്ഞു. പെട്ടെന്ന് മൈക്കിനടുത്തേക്ക് നടന്‍ ജഗന്‍ എത്തി. അത് നിങ്ങള്‍ എത്രത്തോളം ആസ്വദിച്ച് ചെയ്‌തെന്ന് സീന്‍ കണ്ടാല്‍ അറിയുമെന്ന് എല്ലാവരുടെയും മുന്നില്‍ വെച്ച് ജഗന്‍ തമാശ രൂപത്തില്‍ പറഞ്ഞു. ഞാന്‍ വേറെ ഒരര്‍ത്ഥത്തിലും അല്ല അത് പറഞ്ഞതെന്ന് വിശാല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
സംവിധായകന്‍ സുശീന്ദ്രനും സിനിമയെക്കുറിച്ച് സംസാരിച്ചു. കൂട്ടത്തില്‍ വിശാലിനെ ട്രോളുകയും ചെയ്തു. ഈ ചടങ്ങില്‍ വിശാല്‍ പങ്കെടുത്തത് തിരുവിന് വേണ്ടിയാണോ അതോ വരുവിന് (വരലക്ഷ്മി) വേണ്ടിയാണോ എന്ന് അറിയില്ലെന്ന് സുശീന്ദ്രന്‍ തമാശ രൂപേണ പറഞ്ഞു. സൂര്യ, കാര്‍ത്തിക് എന്നിവരുടെ സഹോദരി ബൃന്ദ ആ സിനിമയില്‍ ഗായികയായി അരങ്ങേറ്റം കുറിക്കുന്നുണ്ട്.