നടൻ വിശാൽ പൊലീസ് കസ്റ്റഡിയിൽ

തമിഴ് നടനും നടികര്‍ സംഗം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിന് മുന്നിലെ സംഘർഷത്തെ തുടർന്നാണ് വിശാലിനെ കസ്റ്റഡിയിലെടുത്തത്.  അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലിലെ ഒരു വിഭാഗം അംഗങ്ങൾ ഡിസംബര്‍ 19ന് ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം മറികടന്ന് ഓഫീസിനകത്ത് പ്രവേശിക്കാൻ വിശാല്‍ ശ്രമിച്ചത് സംഘർഷത്തിന് വഴിവച്ചു. അസോസിയേഷന്‍റെ പണം വിശാൽ ദുരുപയോഗം ചെയ്തെന്നും തമിഴ് റോക്കേഴ്സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെ ഒരു വിഭാഗം ഉയര്‍ത്തുന്ന ആരോപണം.

Top