കംപ്ലീറ്റ് ആക്ടർക്കും ഇടിവ് !.. ജനപ്രീതിയില്‍ താരരാജക്കാന്മാർക്ക് വമ്പൻ ഇടിവ്

തിരുവനന്തപുരം: ജനപ്രിയ നായകന്‍ ദിലീപിന്റെ അറസ്റ്റില്‍ മെഗാതാരത്തിനും കംപ്ലീറ്റ് ആക്ടര്‍ക്കും വിപണി മൂല്യം ഇടിഞ്ഞു.താരരാജക്കാന്മാരുടെ ജനപ്രീതിയില്‍ വമ്പന്‍ ഇടിവാണ് .ഓണത്തിന് പരസ്യത്തിനായി ആരെയും വേണ്ട. കോടികള്‍ ചെലവിട്ടുള്ള ഓണ ഷൂട്ടും പലതിനും നടന്നു.എല്ലാം വെള്ളത്തിലായി . ഇതിനിടെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങള്‍ പുറത്തുവരുന്നത്. ഓണത്തിനായി ഷൂട്ട് ചെയ്ത പല വമ്പന്‍ ഗ്രൂപ്പുകളും കലങ്ങി. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ നടത്തിയ വാര്‍ത്താ സമ്മേളനമാണ് എല്ലാത്തിനും കാരണം. യോഗത്തില്‍ മുകേഷും ഗണേശ് കുമാറും ദിലീപിനെ പിന്തുണച്ചു. മോഹന്‍ലാലും മമ്മൂട്ടിയും മിണ്ടാട്ടമില്ലാതെയായി. ഇന്നസെന്റിന് തൊട്ടതെല്ലാം പിഴച്ചു. പിറകെ ദിലീപിന്റെ അറസ്റ്റ് എത്തി. കാവ്യയും മഞ്ജു വാര്യരുമായുള്ള ഭിന്നത ചര്‍ച്ചയാക്കി. ഇതൊക്കെ എല്ലാ വിഭാഗം ഉപഭോക്താക്കളേയും ബാധിച്ചു. അതുകൊണ്ട് തന്നെ ഈ സിനിമാ നടീ നടന്മാരെ വച്ച്‌ ചിത്രമെടുത്താല്‍ ആരും വാങ്ങില്ലത്രേ. ആക്രമിക്കപ്പെട്ട നടിയുടെ പുതിയ പരസ്യത്തിന് പോലും വിപണിയുടെ മനസ്സ് പിടിക്കാനായില്ല. പള്‍സര്‍ സുനിയുടെ ആക്രമണവുമായി ബന്ധപ്പെടുത്തി പരസ്യം ഷൂട്ട് ചെയ്തിട്ടു പോലും സിനിമാക്കാരിലെ വിശ്വാസം ആളുകള്‍ക്ക് നഷ്ടമായെന്ന തരത്തിലെ പ്രതികരണമാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഓണത്തിന് സിനിമാ താരങ്ങളില്ലാതെ പരസ്യം ഇറക്കുന്നതിനെ കുറിച്ചാണ് ചിന്ത.
നിലവില്‍ പല ബ്രാന്‍ഡുകളും പരസ്യം ഷൂട്ട് ചെയ്തിട്ടുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും പൃഥ്വിയും മഞ്ജുവുമെല്ലാം ചില ബ്രാന്‍ഡുകളുടെ സ്ഥിരം മോഡലുകളാണ്. മുണ്ടും അച്ചാറും സ്വര്‍ണ്ണവും സാരിയും ലേലചിട്ടയുമെല്ലാം ആളുകളിലേക്ക് അടുപ്പിക്കുന്നവര്‍. ഇവരിലൂടെ ഉല്‍പ്പന്ന ബ്രാന്‍ഡ് ചെയ്യുന്നതിന് പരസ്യ ഏജന്‍സികളും സജീവം.THARARAJAKKARകേരളത്തിലെ വമ്പൻ കമ്പനികളാണുള്ളത്. ഇവരെല്ലാം താരങ്ങളുടെ സൗകര്യത്തിന് പരസ്യ ഷൂട്ട് നേരത്തെ നടത്തും. ഓണത്തിനായി പലരും ഇത് ചെയ്തിട്ടുണ്ട്. സൂപ്പര്‍ താര പരസ്യങ്ങള്‍ക്കായി സൂപ്പര്‍ സംവിധായകരേയും സാങ്കേതിക വിദഗ്ധരേയും എത്തിക്കും. ഇതിന് കോടികളാണ് പൊടിപൊടിക്കുക. ഇത്തരത്തില്‍ പലരും പരസ്യം എടുത്തു. അതൊന്നും ഒരിടത്തും തല്‍കാലത്തേക്ക് കാണിക്കേണ്ടെന്നാണ് തീരുമാനം. ഓണത്തിനായി മാത്രം ചിത്രീകരിച്ച പരസ്യങ്ങളിലെ മുടക്ക് മുതല്‍ പൂര്‍ണ്ണമായും നഷ്ടമാകും.

ഇതിനൊപ്പം ചാനലുകളും പ്രതിസന്ധിയിലായി. റേറ്റിങ് കൂട്ടാന്‍ സിനിമാ നടന്മാരെ അങ്കറാക്കുന്നതാണ് പതിവ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിനായിരുന്നു കൂടുതല്‍ റേറ്റിങ്. മുകേഷിന്റെ നിഷ്കളങ്കമായ ഇടപെടലായിരുന്നു ഇതിന് കാരണം. നടിയെ ആക്രമിക്കപ്പെട്ട വിവാദത്തില്‍ മുകേഷ് പെട്ടതോടെ ഈ പരിപാടിക്ക് റേറ്റിങ് കുറഞ്ഞു. പൊലീസ് ചോദ്യം ചെയ്ത ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഈ ഷോയിലെ താരമാണ്. ദിലീപുമൊത്ത് അമേരിക്കന്‍ പര്യടനം നടത്തിവര്‍ ആണ് ഈ ഷോയിലെത്തുന്ന ബഹുഭൂരിഭാഗവും. അതുകൊണ്ട് ഈ ഷോയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കുന്നത് ചാനല്‍ സജീവമായി പരിഗണിക്കുന്നു. റേറ്റിംഗില്‍ വിലയ ഇടിവുണ്ടായാല്‍ ബഡായി ബംഗ്ലാവ് വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനം. മോഹന്‍ലാല്‍ ഷോയുമായി മുഖം മിനുക്കാന്‍ തയ്യാറെടുക്കുന്ന അമൃതാ ടിവിക്കും വന്‍ തിരിച്ചടിയായി വിവാദങ്ങള്‍. ഇതുമൂലം താരങ്ങള്‍ക്ക് ഇനി കുറച്ചു കാലം വമ്ബന്‍ പ്രതിഫലം നഷ്ടം ഉണ്ടാകുമെന്നാണ് സൂചന.mammootty -amma
അതിനിടെ വിവാദത്തില്‍ ഇരയ്ക്കൊപ്പം നിന്ന പൃഥ്വി രാജിനും മഞ്ജുവിനും പരസ്യ വിപണിയില്‍ വമ്ബന്‍ ഡിമാന്‍ഡ് തുടരുമെന്നാണ് വിലിയരുത്തല്‍. ഏതായാലും ഈ ആഴ്ചയില്‍ എല്ലാ കമ്ബനികളും പരസ്യ ചിത്രങ്ങളുടെ കാര്യത്തില്‍ നിലപാട് എടുക്കും. പലരും ആശയ വിനിമയം തുടരുകയാണ്. വിവാദങ്ങളില്‍ കുടുങ്ങിയ താരങ്ങളുടെ പരസ്യങ്ങള്‍ തല്‍കാലം ആരും ഉപയോഗിക്കാനിടയില്ല. അത് ഉല്‍പ്പനത്തിന്റെ നല്ല പേരിനെ പോലും ബാധിക്കും. കരുതലോടെ തീരുമാനങ്ങളെടുത്തില്ലെങ്കില്‍ സിനിമാ ലോകത്തെ പ്രതിസന്ധി കേരളത്തിലെ വിപണിയേയും ബാധിക്കും.വലിയ പ്രതിസന്ധിയിലൂടെയാണ് സിനിമയും പരസ്യ മേഖലയും കടന്നു പോകുന്നത്. താരങ്ങള്‍ക്ക് പകരം വയ്ക്കാനുള്ള കായികതാരങ്ങളും കേരളത്തില്‍ ഇല്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.അതിനിടെ ടിവി ചാനലുകളുടെ ഷോകള്‍ക്ക് ഇനിയില്ലെന്ന് ചില താരങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ദിലീപിനെതിരെ വാര്‍ത്ത കൊടുത്ത ചാനലുകളെ ബഹിഷ്കരിക്കുമെന്നാണ് ഭീഷണി. എന്നാല്‍ ഇത് നടക്കില്ലെന്നാണ് വാണിജ്യ ലോകം വിലയിരുത്തുന്നത്. ടി വി റൈറ്റിലൂടെ കിട്ടുന്നത് ഭീമമായ തുകകളാണ്. പല നിര്‍മ്മാതാക്കള്‍ക്കും ആശ്വാസമാണ് ടിവി പ്രക്ഷേപണത്തില്‍ നിന്ന് ലഭിക്കുന്ന തുക. വിവാദങ്ങള്‍ സിനിമയുടെ ടിവി റേറ്റിംഗിനേയും കുറയ്ക്കും. ഈ സാഹചര്യത്തില്‍ ചാനുകള്‍ക്ക് പിറകേ പോയില്ലെങ്കില്‍ അവര്‍ സിനിമയെ പൂര്‍ണ്ണമായും കൈവിടും. ഇത് ഇരട്ടിയാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ടിവി ഷോകളും മറ്റും സിനിമാ ലോകത്തിന് ഇനിയും ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ മലയാളം ക്രിമിനല്‍ എന്നു വിശേഷിപ്പിച്ച്‌ ഗൂഗിള്‍ പോലും എത്തിയിരുന്നു. ദിലീപിന്റെ ഔദ്യോഗിക വെബ്സൈറ്റായ ദിലീപ് ഓണ്‍ലൈനിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ക്രിമിനലിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നായിരുന്നു വിശേഷണം. ഇത് വാര്‍ത്തയായതിനു പിന്നാലെ വെബ്സൈറ്റ് അപ്രത്യക്ഷമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top